സംസ്ഥാന സർക്കാരിനെതിരെ വീണ ജോർജ്ജ്: പവർ കട്ടിൽ ഓക്സിജൻ കിട്ടാതെ രോഗി മരിച്ച സംഭവം അതീവ ഗുരുതരമെന്ന് വിമർശനം

Published : Jul 17, 2026, 09:13 PM IST
Veena George

Synopsis

കേരളത്തിൽ പവർ കട്ട് മൂലം ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ആരോഗ്യമന്ത്രി വീണ ജോർജ്. കോവിഡ് കാലത്ത് പോലും ഓക്സിജൻ കിട്ടാതെ ആരും മരിച്ചിട്ടില്ലെന്നും, എന്നാൽ ഇന്ന് പവർ കട്ട് കാരണം ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി

തിരുവനന്തപുരം: കേരളത്തിൽ പവർ കട്ട് മൂലം ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ച സംഭവം അതീവ സങ്കടകരവും ഗൗരവതരവുമാണെന്ന് മുൻ ആരോഗ്യ മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ വീണ ജോർജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെയും നിലവിലെ പവർ കട്ടിനെതിരെയും അവർ രംഗത്തെത്തിയത്.

വീടുകളിൽ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന രോഗിയാണ് വൈദ്യുതി തടസ്സപ്പെട്ടതിനെത്തുടർന്ന് ഓക്സിജൻ സാച്ചുറേഷൻ കുറഞ്ഞ് മരണമടഞ്ഞതെന്ന് അവർ ചൂണ്ടിക്കാട്ടി. കറണ്ട് പോയ വിവരം കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ച് അറിയിച്ച കുടുംബാംഗങ്ങളോട് 'എന്തുകൊണ്ട് ഇൻവെർട്ടർ വാങ്ങിയില്ല' എന്ന രീതിയിൽ അധികൃതർ മറുപടി നൽകി. ഇൻവെർട്ടറും ജനറേറ്ററും വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാത്ത നിരവധി കുടുംബങ്ങൾ നമുക്കിടയിലുണ്ടെന്ന യാഥാർത്ഥ്യം അധികൃതർ മറക്കരുതെന്നും അവർ ഓർമ്മിപ്പിച്ചു. സാമൂഹ്യപ്രവർത്തകയായ ചിത്ര അഭയയാണ് ഫെയ്‌സ്ബുക്കിൽ ഇത് ആദ്യം പുറത്തുവിട്ടത്.

ഈ ദുരന്ത വാർത്ത കോവിഡ് കാലത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും വീണ ജോർജ് പറഞ്ഞു. രണ്ടാം കോവിഡ് തരംഗത്തിന്റെ തീവ്രമായ ഘട്ടത്തിൽ പോലും ഓക്സിജൻ കിട്ടാതെ കേരളത്തിൽ ആരും മരിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. അന്ന് യുദ്ധകാലാടിസ്ഥാനത്തിൽ ആശുപത്രികളിൽ ഓക്സിജൻ ബെഡ്ഡുകൾ ക്രമീകരിക്കുകയും വീടുകളിലെ കിടപ്പുരോഗികൾക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഉറപ്പാക്കുകയും ചെയ്തിരുന്നു. ഓക്സിജൻ പ്രതിസന്ധിയില്ലാത്ത കേരളത്തിന്റെ കോവിഡ് പ്രതിരോധം കണ്ട് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സിന്റെ റിപ്പോർട്ടർ അന്ന് തന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. എന്നാൽ ഇന്ന് പവർ കട്ട് മൂലം ഓക്സിജൻ ലഭിക്കാതെ സംസ്ഥാനത്ത് മരണം സംഭവിച്ചിരിക്കുകയാണ്. മൂന്ന് മാസം മുൻപ് വരെ പവർ കട്ട് എന്തെന്ന് അറിയാതിരുന്ന പുതിയ തലമുറ ഇന്ന് ഒരു ദിവസം തന്നെ പലതവണ പവർ കട്ട് അനുഭവിക്കേണ്ടി വരികയാണ്. അതിന്റെ എല്ലാ പ്രത്യാഘാതങ്ങളും സമൂഹം നേരിടുകയാണ്. ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുന്ന ഇത്തരം സാഹചര്യങ്ങളിൽ സർക്കാർ നിസംഗത വെടിയണമെന്നും വീണ ജോർജ് ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസുകാർക്കെതിരായ ബലാത്സംഗ പരാതി; കേസെടുക്കുന്നതിനെതിരെ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർ നൽകിയ അപ്പീൽ തള്ളി
ആറാം നിലയിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ, അരമണിക്കൂറോളം ആശങ്ക, ഫയർ ഫോഴ്സെത്തി പുറത്തെത്തിച്ചു