പൊന്നാനിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതിയിൽ കേസെടുക്കുന്നതിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി

കൊച്ചി: പൊന്നാനിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതിയിൽ കേസെടുക്കുന്നതിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. മലപ്പുറം മുൻ എസ്പി സുജിത് ദാസ് അടക്കമുള്ള ആരോപണവിധേയർ നൽകിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. പൊന്നാനി സ്വദേശിയായ സ്ത്രീയുടെ പരാതിയിൽ കേസെടുക്കണമെന്ന് പൊന്നാനി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. 2022ൽ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് പൊലീസിനെ സമീപിച്ച സ്ത്രീയെ ജില്ല എസ്പി, ഡിവൈഎസ്പി, സിഐ തുടങ്ങിയ ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്തെന്നാണ് പരാതി.

YouTube video player