വീണയുടെ ലേക്കർ ഇന്ത്യ കോർപ് ഓഫീസ് അടഞ്ഞുകിടക്കുന്നു; കെട്ടിടം മാനേജർ പാർട്നറുടെ പേരിൽ, സ്ഥാപനം പ്രവർത്തിച്ചിരുന്നില്ലെന്ന് ഉടമ

Published : Aug 20, 2026, 09:36 AM IST
Laker India Corp office

Synopsis

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ ടി വീണയുടെ ലേക്കർ ഇന്ത്യ കോർപ് ഓഫീസ് അടഞ്ഞുകിടക്കുന്നതായി വിവരം. കമ്പനി വിവരങ്ങൾ വെള്ള പേപ്പറിൽ പ്രിൻ്റ് ചെയ്ത് പതിപ്പിച്ച നിലയിലാണ്.

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ ടി വീണയുടെ ലേക്കർ ഇന്ത്യ കോർപ് ഓഫീസ് അടഞ്ഞുകിടക്കുന്നതായി വിവരം. കമ്പനി വിവരങ്ങൾ വെള്ള പേപ്പറിൽ പ്രിൻ്റ് ചെയ്ത് പതിപ്പിച്ച നിലയിലാണ്. കോഴിക്കോട്ടെ ഓഫീസ് ആണ് അടഞ്ഞുകിടക്കുന്നത്. ലേക്കർ ഇന്ത്യയുടെ മാനേജർ പാർടനറായ അനീസിൻ്റെ പേരിലാണ് കെട്ടിടം വാടകയ്ക്കെടുത്തത്. രണ്ട് നില കെട്ടിടത്തിലെ ഒറ്റമുറിയിലാണ് ലേക്കർ ഇന്ത്യ സ്ഥാപനം പ്രവർത്തിക്കുന്നത്. 2023 ലാണ് കെട്ടിടം വാടകയ്ക്ക് നൽകിയതെന്ന് ഉടമ മമ്മദാലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലേക്കർ ഇന്ത്യ പാർട്നർ അനീസിൻ്റെ പേരിലാണ് വാടക ഉടമ്പടി. കെട്ടിടത്തിലെ സ്ഥാപനം തുടർച്ചയായി പ്രവർത്തിച്ചിരുന്നില്ല. ഇടയ്ക്ക് ചില ആളുകൾ വന്നു പോയിരുന്നു. അനീസ് ഈ അടുത്തും വാടക ഉടമ്പടി പുതുക്കിയിരുന്നു. എന്നാൽ വീണ വിജയനെ പറ്റി അറിയില്ലെന്നും കെട്ടിട ഉടമ മമ്മദാലി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതം'; പുലിക്കളിക്കെതിരെ പരിഹാസവുമായി നടൻ വികെ ശ്രീരാമൻ
നാലര വർഷ ഫീസ്: അപ്പീൽ നൽകാതെ സർക്കാരിന്റെ മെല്ലെപ്പോക്ക്, അഞ്ച് വർഷത്തെ ഫീസ് അടയ്ക്കേണ്ട ഗതികേടിൽ വിദ്യാർത്ഥികൾ