വീടിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു: മഹീന്ദ്ര ഥാർ, ബൊലേറോ എന്നിവ പൂര്‍ണമായും നശിച്ചു

Published : Jul 29, 2024, 09:39 AM IST
വീടിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു: മഹീന്ദ്ര ഥാർ, ബൊലേറോ എന്നിവ പൂര്‍ണമായും നശിച്ചു

Synopsis

ആരംതൊടി സ്വദേശി അഷറഫിന്‍റെ വീട്ടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചത്.സംഭവത്തില്‍ വീട്ടുകാര്‍ എടവണ്ണ പൊലീസിൽ പരാതി നൽകി

മലപ്പുറം: വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തി നശിച്ചു. മലപ്പുറം എടവണ്ണ ആരംതൊടിയിലാണ് സംഭവം. മഹീന്ദ്രയുടെ ഥാർ, ബൊലേറോ എന്നീ വാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. വീടിനും കേടുപാടുകൾ സംഭവിച്ചു. ആരെങ്കിലും തീ ഇട്ടതാണോ എന്നാണ് സംശയിക്കുന്നത്.

ഇന്ന് പുലർച്ചെ 3 മണിക്കാണ് തീ കത്തുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. വീട്ടുകാര്‍ പുറത്തിറങ്ങുമ്പോഴേക്കും തീ ആളിപടരുകയായിരുന്നു. സംഭവത്തില്‍ വീട്ടുകാര്‍ എടവണ്ണ പൊലീസിൽ പരാതി നൽകി. ആരംതൊടി സ്വദേശി അഷറഫിന്‍റെ വീട്ടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചത്.

കനത്ത മഴ; വയനാട് ജില്ലയില്‍ മൂന്ന് സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു, മുണ്ടക്കൈയിൽ മണ്ണിടിച്ചിൽ

മദ്യപിച്ചെത്തി വീട്ടുകാരുമായി തട്ടിക്കയറി, പിന്നാലെ യുവാവ് കിണറ്റിലേക്ക് ചാടി; തലക്ക് ഉൾപ്പെടെ ഗുരുതര പരിക്ക്

 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം