യുവാവിനെ മുക്കം ഫയർ ഫോയ്സും നാട്ടുകാരും ചേർന്ന് റെസ്ക്യു നെറ്റ് ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി മലാം കുന്നിൽ യുവാവ് മദ്യലഹരിയിൽ കിണറ്റിൽ ചാടി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മലാം കുന്ന് സ്വദേശി ആകസ്മിത് (24 ) ആണ് മദ്യലഹരിയിൽ കിണറ്റിൽ ചാടിയത്.

കിണറ്റിൽ ചാടിയ യുവാവിനെ മുക്കം ഫയർ ഫോയ്സും നാട്ടുകാരും ചേർന്ന് റെസ്ക്യു നെറ്റ് ഉപയോഗിച്ച് രക്ഷപ്പെടുത്തി. തലക്കുൾപ്പടെ പരിക്കേറ്റ യുവാവ്‌ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മദ്യപിച്ചെത്തി വീട്ടുകാരുമായി വാക്കുതർക്കം ഉണ്ടാക്കിയ യുവാവ് കിണറ്റിൽ ചാടുകയായിരുന്നു.

'തൃശൂരിലെ ഡ്രഡ്ജറും ​ഉപയോഗിക്കാൻ വെല്ലുവിളികളേറെ, ഒഴുക്ക് 4 നോട്ട്സ് കൂടിയാൽ പ്രയാസമാകും'; ഉദ്യോഗസ്ഥൻ എൻ നിഖിൽ

Mission Arjun LIVE | Asianet News | Malayalam News LIVE | Shirur Landslide | ഏഷ്യാനെറ്റ് ന്യൂസ്