മുള്ളന്‍ പന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശിയെ വനംവകുപ്പ് കസ്‌റ്റഡിയിൽ വാങ്ങില്ല, തെളിവെടുപിന്‍റെ ആവശ്യമില്ലെന്ന് വിശദീകരണം

Published : Mar 25, 2026, 09:39 AM IST
Vellanad Sasi killing a hedgehog

Synopsis

മുള്ളന്‍ പന്നിയെ തല്ലിക്കൊന്ന കേസില്‍ വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസി‍ഡന്‍റ് വെള്ളനാട് ശശിയെ വനംവകുപ്പ് കസ്‌റ്റഡിയിൽ വാങ്ങില്ല. ഇനി തെളിവെടുപിന്‍റെ ആവശ്യമില്ലെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം

തിരുവനന്തപുരം: മുള്ളന്‍ പന്നിയെ തല്ലിക്കൊന്ന കേസില്‍ വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസി‍ഡന്‍റ് വെള്ളനാട് ശശിയെ വനംവകുപ്പ് കസ്‌റ്റഡിയിൽ വാങ്ങില്ല. ഇനി തെളിവെടുപിന്‍റെ ആവശ്യമില്ലെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം. ഏപ്രിൽ നാല് വരെയാണ് നെടുമങ്ങാട് വനം കോടതി മജിസ്ട്രേറ്റ് ശശിയെ റിമാൻഡ് ചെയ്തതിട്ടുള്ളത്. വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് വെള്ളനാട് ശശിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ കുറ്റപത്രം ഉടൻ സമർപ്പിക്കും. പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു ശശി. കഴിഞ്ഞ മാസം 28നാണ് വെള്ളനാട് ശശി മുള്ളൻപന്നിയെ തല്ലിക്കൊന്നത്. വനം വകുപ്പ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ശശി, പിന്നീട് ഔദ്യോഗിക ചടങ്ങിൽ അടക്കം പങ്കെടുത്തെങ്കിലും വനം വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. സെഷന്‍സ് കോടതി മുന്‍കൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ശശി കീഴടങ്ങിയത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജി സുധാകരൻ അണയാൻ പോകുന്ന തീ, പാർട്ടിക്കെതിരെ ആര് വന്നാലും ആലപ്പുഴയിലെ ഒരു സഖാവും കൂടെ നിൽക്കില്ലെന്ന് സജി ചെറിയാൻ
'ടി പി സ്വപ്നം കണ്ട ഇടതുപക്ഷ ബദൽ യാഥാർത്ഥ്യമാകും, പിണറായി ഭരണത്തിന് അന്ത്യം കുറിക്കുന്ന ദിനമായിരിക്കും മെയ് 4': കെ കെ രമ