
ആലപ്പുഴ:കേരളാ നവോത്ഥാന സമിതി യോഗത്തിൽ എസ് എഫ് ഐ ക്കെതിരെ പരാക്ഷ വിമർശനവുമായി വെള്ളാപപള്ളി.SNDP,NSS കോളജുകളിൽ അച്ചടക്കമില്ലാത്ത വിദ്യാത്ഥി സംഘടനാ പ്രവർത്തനം നടക്കുന്നു.എന്തും ആവാം എന്ന അവസ്ഥയാണ്.ന്യൂനപക്ഷങ്ങളുടെ കോളജുകളിൽ മികച്ച അച്ചടക്കം.കിടപ്പറയിലെ പോലെ കോളജുകളിൽ വിദ്യാർത്ഥികൾ പെരുമാറുന്നു.ചോദ്യം ചെയ്യാനോ ഉപദേശിക്കാനോ അധ്യാപകർക്ക് കഴിയുന്നില്ല.ലഹരിയുടെ ഉപയോഗം വിദ്യാർത്ഥികളിൽ കൂടുന്നു.ലഹരിക്കെതിരെ ലഘുലേഖ വിതരണം ചെയ്തിട്ട് കാര്യമില്ല.കായികമായി നേരിടേണ്ടി വന്നാൽ പോലും ആ രീതിയിൽ അതിനെ നേരിടണമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു
'ഹാജർ കുറവുള്ള SFl പ്രവർത്തകന് കോളേജ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകി' ചിറ്റൂര്‍ ഗവ.കോളേജില്‍ പ്രതിഷേധം
ചിറ്റൂർ ഗവ കോളേജിൽ നാലു വിദ്യാർത്ഥിനികൾ നിരാഹാര സമരത്തിൽ.KSU പ്രവർത്തകരാണ് നിരാഹാരം നടത്തുന്നത്.ഹാജർ കുറവുള്ള SFl പ്രവർത്തകന് കോളേജ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകിയെന്നാണ് ആക്ഷേപം.ഇന്നലെ വൈകിട്ടാണ് നിരാഹാരം തുടങ്ങിയത്.തീരുമാനം പിൻവലിക്കാതെ നിരാഹാരം നിർത്തില്ലെന്ന് വിദ്യാർത്ഥിനികൾ വ്യക്തമാക്കി.
മഹാരാജാസ് കോളേജ് സംഘർഷം: സഹോദരങ്ങളെ പൊലീസ് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ ആത്മഹത്യാ ഭീഷണി
'അലൻ ഷുഹൈബിനോട് പക വീട്ടുന്നു'; കള്ളക്കേസെടുത്ത് യുഎപിഎ കേസിലെ ജാമ്യം റദ്ദാക്കാൻ നീക്കമെന്ന് സതീശൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam