
കൊച്ചി: ശ്രീനാരായണ ഗുരു ആലുവയിൽ സർവമത സമ്മേളനം നടത്താൻ കാരണം മാപ്പിളലഹളയാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാപ്പിളമാർ ഹിന്ദുമതത്തിലുള്ളവരെ കൊന്നൊടുക്കുന്നത് കണ്ടതുകൊണ്ടാണ് എല്ലാ മതത്തിന്റെയും ആശയം ഒന്നാണെന്ന് പഠിപ്പിക്കാൻ വേണ്ടി സർവ്വമത സമ്മേളനം ഗുരു നടത്തിയത്. ഈ മാപ്പിള ലഹളയെ പറ്റി കുമാരനാശാൻ കവിത എഴുതിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. കുമാരനാശാന്റെ ദുരവസ്ഥ കവിത ഉദ്ധരിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. മതങ്ങളുടെ ദർശനങ്ങൾ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറുന്നു. വിവിധ മതങ്ങളുടെ ദർശനങ്ങൾ ആരും നടപ്പാക്കുന്നില്ല. ഗുരുവിൻ്റെ ദർശനങ്ങൾ പോലും മാറ്റിമറിക്കുന്നു. ചിലർ മനസിലായ കാര്യങ്ങൾ പോലും പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam