ഓടിക്കൊണ്ടിരുന്ന വേണാട് എക്സ്പ്രസിന്റെ എഞ്ചിൻ വേർപെട്ടു, അപകടം എറണാകുളത്ത് വെച്ച്

Published : Jan 24, 2021, 12:26 PM IST
ഓടിക്കൊണ്ടിരുന്ന വേണാട് എക്സ്പ്രസിന്റെ എഞ്ചിൻ വേർപെട്ടു, അപകടം എറണാകുളത്ത് വെച്ച്

Synopsis

രാവിലെ തിരുവനന്തപുരത്ത് നിന്ന് ഷൊർണൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് 45 മിനുട്ടോളം വൈകിയാണ് ട്രെയിൻ യാത്ര തുടർന്നത്

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ  വേണാട് എക്സ്പ്രസ് ട്രെയിനിന്റെ എഞ്ചിൻ വേർപെട്ടു. ഇന്ന് രാവിലെ എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തീവണ്ടിയുടെ വേഗത കുറവായതിനാൽ വൻ അപകടം ഒഴിവായി. ഉടൻ റെയിൽവെ ജീവനക്കാർ എത്തി. എഞ്ചിനും ബോഗിയും തമ്മിൽ വീണ്ടും ഘടിപ്പിച്ച ശേഷം ട്രെയിൻ യാത്ര തുടരുകയായിരുന്നു. രാവിലെ തിരുവനന്തപുരത്ത് നിന്ന് ഷൊർണൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് 45 മിനുട്ടോളം വൈകിയാണ് ട്രെയിൻ യാത്ര തുടർന്നത്.

PREV
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു