പരീക്ഷ കഴിഞ്ഞെത്തിയ അനുജൻ ഉമ്മയെ കാണുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞു; വിളിച്ചപ്പോൾ ഫോൺ എടുത്തത് അഫാനെന്ന് അയൽവാസി

Published : Feb 25, 2025, 07:05 AM ISTUpdated : Feb 25, 2025, 10:22 AM IST
പരീക്ഷ കഴിഞ്ഞെത്തിയ അനുജൻ ഉമ്മയെ കാണുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞു; വിളിച്ചപ്പോൾ ഫോൺ എടുത്തത് അഫാനെന്ന് അയൽവാസി

Synopsis

ഉമ്മയുടെ ഫോണിൽ വിളിച്ചപ്പോൾ ഫോൺ എടുത്തത് അഫാനാണ്. അഫാൻ ആ സമയം വീടിന് പുറത്തായിരുന്നു. തിരിച്ചെത്തി അനുജനുമായി വീട്ടിലേക്ക് കയറി പോയെന്ന് അയൽവാസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് കൊലപാതകത്തിൽ കൂടുതല്‍ വിവരങ്ങൾ പുറത്ത്. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ അഫാൻ്റെ അനുജൻ ഉമ്മയെ കാണുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞെന്ന് പ്രതി അഫാൻ്റെ അയൽവാസി പറയുന്നു. പ്രതിയുടെ സഹോദരന്‍ അഫ്സാൻ്റെ ബഹളം കെട്ട് അയൾവാസികളെത്തി. ഉമ്മയുടെ ഫോണിൽ വിളിച്ചപ്പോൾ ഫോൺ എടുത്തത് അഫാനാണ്. അഫാൻ ആ സമയം വീടിന് പുറത്തായിരുന്നു. തിരിച്ചെത്തി അനുജനുമായി വീട്ടിലേക്ക് കയറി പോയെന്ന് അയൽവാസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തന്നേക്കാൾ പത്ത് വയസിന് താഴെയുള്ള സഹോദരൻ അഫ്സാന് ഇഷ്ടവിഭവമായ കുഴിമന്തി വാങ്ങി നൽകിയ ശേഷമാണ് പ്രതി കൊലപ്പെടുത്തിയത്. അനിയനെയും കൂട്ടി വെഞ്ഞാറമൂട്ടിലെ ഹോട്ടലിലെത്തി കുഴിമന്തി വാങ്ങിക്കൊടുത്തുവെന്നാണ് നാട്ടുകാർ പറയുന്നത്. അതിന് ശേഷമാണ് കൊടും ക്രൂരത ചെയ്തത്. എന്തിനാണ് കൊലപാതകം നടത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ല. സാമ്പത്തിക പ്രശ്നമാണ് കാരണമെന്ന പ്രതി അഫാന്റെ വാദം ആരും മുഖവിലക്കെടുക്കുന്നില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ് പൊലീസ്.

Also Read: വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതിയുടെ മൊഴികളിൽ വൈരുദ്ധ്യം; അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ലെന്ന് പിതാവ്

പ്രതി അഫാൻ കൊലപ്പെടുത്തിയ സഹോദരൻ അഫ്സാൻ, അച്ഛന്റെ അമ്മ സൽമബീവി, അച്ഛന്റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, അഫ്നാന്റെ സുഹൃത്ത് ഫർസാന എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. ചികിത്സയിലുള്ള അഫാന്‍റെ അമ്മ ഷെമിയുടെ നില അതീവ ഗുരുതരമാണ്. എലിവിഷം കഴിച്ച പ്രതി അഫാൻ മെഡിക്കൽ കോളേജ് ആശുപത്രി ഒന്നാം വാർഡിൽ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Also Read:  വെഞ്ഞാറമൂട്ടിലെ അരുംകൊല; ഞെട്ടൽ മാറാതെ കേരളം, പ്രതിയുടെ മൊഴിയിലെ വൈരുദ്ധ്യം തീര്‍ക്കാന്‍ പൊലീസ്

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്