മുഖ്യമന്ത്രിയെ കോൺഗ്രസ് നേതാവ് 'അവനെന്ന് വിളിച്ചെന്ന് മന്ത്രി, ഞങ്ങളിൽ ഒരാളെ 'പരനാറി' എന്ന് വിളിച്ചെന്ന് സതീശൻ

Published : Jul 02, 2024, 04:34 PM ISTUpdated : Jul 02, 2024, 04:37 PM IST
മുഖ്യമന്ത്രിയെ കോൺഗ്രസ് നേതാവ് 'അവനെന്ന് വിളിച്ചെന്ന് മന്ത്രി, ഞങ്ങളിൽ ഒരാളെ 'പരനാറി' എന്ന് വിളിച്ചെന്ന് സതീശൻ

Synopsis

നിയമസഭയില്‍ മന്ത്രി എംബിരാജേഷും പ്രതിപക്ഷനേതാവും നേര്‍ക്കുനേര്‍

തിരുവനന്തപുരം: നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയുടെ മറുപടി പ്രസംഗത്തിനിടെ മന്ത്രി എംബി രാജേഷും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മില്‍ വാക്പോര്. മുഖ്യമന്ത്രിയെ ഒരു കോൺഗ്രസ് നേതാവ് വിളിച്ചത് 'അവൻ' എന്നാണ്. പ്രതിപക്ഷ നേതാവിനെ ഞങ്ങൾ ആരെങ്കിലും അങ്ങനെ വിളിച്ചിട്ടുണ്ടോയെന്ന് മന്ത്രി ചോദിച്ചു. തന്നെ ആരും അങ്ങിനെ വിളിച്ചിട്ടില്ലെന്ന് പറഞ്ഞ സതീശന്‍, ഞങ്ങളുടെ കൂട്ടത്തിൽ ഒരാളെ മുഖ്യമന്ത്രി 'പരനാറി' എന്ന് വിളിച്ചിട്ടുണ്ടെന്ന് തിരിച്ചടിച്ചു

ജനങ്ങൾ ഞങ്ങൾക്ക് അമ്മയെ പോലെയാണെന്ന് എംബി രാജേഷ് പറഞ്ഞു. ചിലപ്പോൾ ശകാരിക്കും, തിരുത്തേണ്ടത് തിരുത്തി മുന്നോട്ട് പോകും. വിജയത്തിന്‍റെ ഉന്മാദം പ്രതിപക്ഷത്തെ ബാധിച്ചിരിക്കുന്നു. 20- 20 ഫൈനൽ മത്സരത്തിൽ അക്സർ പട്ടേലിന്‍റെ  ഓവറിൽ 24 റൺ വഴങ്ങിയപ്പോൾ കളി തീർന്നു എന്ന് എല്ലാവരും കരുതി. എന്നാൽ പിന്നാലെ വന്ന ബുമ്ര കളി ഇന്ത്യയുടെ വരുതിയിലാക്കി. ഇപ്പോൾ കളി തീർന്നു എന്ന് പ്രതിപക്ഷം വിചാരിക്കരുത്. കളി കാണാൻ ഇരിക്കുന്നതേ ഉള്ളൂവെന്നും മന്ത്രി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

അതിർത്തി തർക്കം; അയൽവാസി കമ്പിവടി കൊണ്ട് തലയ്ക്കടിച്ച കർഷകൻ മരിച്ചു
ജി സുധാകരനെ സന്ദർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ; പറവൂരിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം