മകരമാസപൂജാസമയത്തെ ശബരിമല ദർശനത്തിനായുള്ള വെർച്വല്‍ക്യൂ ബുക്കിംഗ് തുടങ്ങി,സ്പോട്ട്ബുക്കിംഗ് മൂന്നിടത്ത് മാത്രം

Published : Jan 10, 2024, 10:29 AM ISTUpdated : Jan 10, 2024, 10:32 AM IST
മകരമാസപൂജാസമയത്തെ  ശബരിമല ദർശനത്തിനായുള്ള വെർച്വല്‍ക്യൂ ബുക്കിംഗ് തുടങ്ങി,സ്പോട്ട്ബുക്കിംഗ് മൂന്നിടത്ത് മാത്രം

Synopsis

ജനുവരി 16ന്  50,000 പേർക്കും 17 മുതൽ 20 വരെ പ്രതിദിനം 60,000 പേർക്കും  ദർശനത്തിനായി ബുക്ക് ചെയ്യാം

പത്തനംതിട്ട: മകരമാസ പൂജാ സമയത്തെ  ശബരിമല ദർശനത്തിനായുള്ള വെർച്ചൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ജനുവരി 16 മുതൽ 20 വരെയുള്ള ദിവസങ്ങളിലേക്കാണ് ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത്. ജനുവരി 16ന്  50,000 പേർക്കും 17 മുതൽ 20 വരെ പ്രതിദിനം 60,000 പേർക്കും  ദർശനത്തിനായി ബുക്ക് ചെയ്യാം. ഈ ദിവസങ്ങളിൽ പമ്പ, നിലക്കൽ, വണ്ടിപ്പെരിയാർ എന്നീ മൂന്ന് കേന്ദ്രങ്ങളിൽ മാത്രം സ്പോട്ട് ബുക്കിംഗ് അനുവദിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു.

മകരവിളക്ക് അടുത്തതോടെ ശബരിമല സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക് തുടരുകയാണ്. ദിവസവും ശരാശരി 90,000 പേരാണ് പതിനെട്ടാം പടി കയറുന്നത്. 18 മണിക്കൂർ ക്യൂ നിന്നാണ് തീർത്ഥാടകർ സന്നിധാനത്ത് എത്തുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ  ഭാഗമായി  പമ്പ മുതൽ സന്നിധാനം വരെ കൂടുതൽ പോലീസ് സേനാംഗങ്ങളെ വിന്യസിക്കും. തീർത്ഥാടകരുടെ തിരക്കിൽ സോപാനത്തിന് സമീപത്തെ കൈവരി ഇന്നലെ തകർന്നുവീണു. ഉ ആർക്കും പരിക്കില്ല. നേരത്തെ തകരാറിലായ കൈവരി മണ്ഡലപൂജയ്ക്ക് നടയടച്ചപ്പോഴാണ് നന്നക്കിയത്...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി
ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും