ഇടിയോട് കൂടി അതിശക്തമായ മഴ തുടരും; തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച: 8 ജില്ലകളിൽ യെല്ലോ അലർട്ട്

Published : Nov 04, 2024, 06:11 PM ISTUpdated : Nov 04, 2024, 06:14 PM IST
ഇടിയോട് കൂടി അതിശക്തമായ മഴ തുടരും; തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച: 8 ജില്ലകളിൽ യെല്ലോ അലർട്ട്

Synopsis

തിരുവനന്തപുരം ജില്ലയിൽ അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പെയ്ത ശക്തമായ മഴക്കിടെ തിരുവനന്തപുരം തിരിച്ചിട്ടപാറയിൽ ഇടി മിന്നലേറ്റ് യുവാവ് മരിച്ചു.ആറ്റിങ്ങൽ സ്വദേശി മിഥുൻ ആണ് മരിച്ചത്.സുഹൃത്തുക്കൾക്കൊപ്പം തിരിച്ചിട്ടപ്പാറയിൽ എത്തിയതായിരുന്നു മിഥുൻ.ഉച്ചയോടെ സ്ഥലത്ത് മഴ കനത്തപ്പോൾ സമീപത്തുള്ള പാറയുടെ അടിയിൽ കയറി നിൽക്കുന്ന സമയത്ത് മിന്നലേൽക്കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും
കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി