'വിദ്യാർത്ഥിയെ എസ്എഫ്ഐ കൊലപ്പെടുത്തിയെന്ന് വരുത്താൻ ബോധപൂർവമായ ശ്രമം, കുറ്റക്കാരെ സംരക്ഷിക്കില്ല': ആർഷോ

Published : Feb 28, 2024, 08:45 PM ISTUpdated : Feb 29, 2024, 11:39 AM IST
 'വിദ്യാർത്ഥിയെ എസ്എഫ്ഐ കൊലപ്പെടുത്തിയെന്ന് വരുത്താൻ ബോധപൂർവമായ ശ്രമം, കുറ്റക്കാരെ സംരക്ഷിക്കില്ല': ആർഷോ

Synopsis

ആരോപണ വിധേയരായ 4 പേർക്ക് മാത്രമാണ് എസ്എഫ്ഐയുമായി ബന്ധമുള്ളതെന്നും കുറ്റക്കാരെ എസ്എഫ്ഐ ഒരിക്കലും സംരക്ഷിക്കില്ലെന്നും പിഎം ആര്‍ഷോ പറഞ്ഞു.

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ കൊലപ്പെടു ത്തിയെന്ന് വരുത്താൻ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് പിഎം ആര്‍ഷോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ക്യാമ്പസിനുള്ളിൽ രാഷ്ട്രീയമായ പ്രശ്നങ്ങൾ ഒന്നുമില്ല. റാഗിങ് നടന്നുവെന്ന കോളേജിന്‍റെ കണ്ടെത്തൽ 22ന്  പുറത്തുവന്നു. തുടര്‍ന്ന്
സംഭവത്തിൽ ഉൾപ്പെട്ടുവെന്ന് കണ്ടെത്തിയ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പടെ നാലു പേരെ സംഘടനയിൽ നിന്ന് പുറത്താക്കി. നിലവിൽ 18 പ്രതികളുടെ വിവരങ്ങളാണ് പുറത്തുവന്നത്. അതിൽ 4 പേർക്ക് മാത്രമാണ് എസ്എഫ്ഐയുമായി ബന്ധമുള്ളതെന്നും കുറ്റക്കാരെ എസ്എഫ്ഐ ഒരിക്കലും സംരക്ഷിക്കില്ലെന്നും പിഎം ആര്‍ഷോ പറഞ്ഞു.

വര്‍ക്കലയിൽ ട്രെയിൻ തട്ടി മരിച്ച അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു, കാരണവും കണ്ടെത്തി പൊലീസ്

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല
ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ