ഫെബ്രുവരി 9 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും 11 മുതൽ സർവകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്കരിക്കും. കാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു., പോസ്റ്റ്മോർട്ടം എന്നിവയെ നിലവിലെ പ്രതിഷേധ പരിപാടികളിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണ സമരം ഇന്ന് മുതൽ. അടിയന്തര ശസ്ത്രക്രിയ അടക്കം അവശ്യ സേവനങ്ങളെ ബഹിഷ്കരണത്തിൽ നിന്നും ഒഴിവാക്കും. വിവിധ ആവശ്യങ്ങളുന്നയിച്ച് മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു വർഷത്തിലേറെയായി നടത്തിവരുന്ന സമരപരിപാടികളുടെ അടുത്ത ഘട്ടമായാണ് അനിശ്ചിതകാല ഒ.പി, അധ്യാപന ബഹിഷ്കരണം ആരംഭിക്കുന്നത്. മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച് ഇന്ന് ഡോക്ടർമാർ ധർണ നടത്തും സമരം ആശുപത്രി പ്രവർത്തനത്തെ സാരമായി ബാധിക്കും. ഒപി.യും അധ്യാപനവും ബഹിഷ്കരിക്കുന്നതോടെ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പ്രതിസന്ധിയിലാവും.
ഫെബ്രുവരി 9 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും 11 മുതൽ സർവകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്കരിക്കും. കാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു., പോസ്റ്റ്മോർട്ടം എന്നിവയെ നിലവിലെ പ്രതിഷേധ പരിപാടികളിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് പലതവണ മന്ത്രിതലത്തിൽ ചർച്ചകൾ നടത്തിയെങ്കിലും നടപടികളുണ്ടായില്ല. ഒ.പി.യിൽ സേവനം മുടങ്ങുന്നതോടെ രോഗികൾ വലയും. ഒരു വർഷത്തോളമായി പ്രത്യക്ഷവും പരോക്ഷവുമായ സമരമാർഗങ്ങൾ ഡോക്ടർമാർ നടത്തിയിട്ടും പ്രശ്നപരിഹാരത്തിന് കാര്യമായ ഇടപെടൽ സർക്കാർതലത്തിൽ ഉണ്ടായിട്ടില്ലെന്നാണ് ഡോക്ടർമാരുടെ സംഘടന പറയുന്നത്. ഇതോടെയാണ് സമരം കടുപ്പിച്ച് ഡോക്ടർമാർ രംഗത്ത് വന്നത്.


