രാവിലെ എട്ടരയോടെ ആണ് ഉജ്വൽ സ്കൂട്ടറിൽ എത്തിയത്. പത്തേമുക്കാലോടെ മീൻപിടുത്തക്കാരാണ് തീരത്ത് അടിഞ്ഞ മൃതദേഹം കാണുന്നത്. മാവേലിക്കര മാങ്കാംകുഴിയിലെ സ്റ്റുഡിയോയിൽ ജീവനക്കാരനായിരുന്നു ഉജ്വൽ.
- Home
- News
- Kerala News
- Malayalam News Live: ഇന്ന് ജോലിക്ക് എത്തില്ലെന്ന് ഉടമയെ വിളിച്ചു പറഞ്ഞു; ആലപ്പുഴയിൽ സ്റ്റുഡിയോ ജീവനക്കാരനായ യുവാവ് കടലിൽ ചാടി ജീവനൊടുക്കി
Malayalam News Live: ഇന്ന് ജോലിക്ക് എത്തില്ലെന്ന് ഉടമയെ വിളിച്ചു പറഞ്ഞു; ആലപ്പുഴയിൽ സ്റ്റുഡിയോ ജീവനക്കാരനായ യുവാവ് കടലിൽ ചാടി ജീവനൊടുക്കി

കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. ബജറ്റിലെ അവഗണനയെ കുറിച്ച് പാർലമെന്റിൽ രാഹുൽ ഗാന്ധി ഇന്ന് സംസാരിക്കും.
Malayalam News Live: ഇന്ന് ജോലിക്ക് എത്തില്ലെന്ന് ഉടമയെ വിളിച്ചു പറഞ്ഞു; ആലപ്പുഴയിൽ സ്റ്റുഡിയോ ജീവനക്കാരനായ യുവാവ് കടലിൽ ചാടി ജീവനൊടുക്കി
Malayalam News Live: ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് ട്രംപ്, പകരം തീരുവ 25ശതമാനത്തിൽ നിന്ന് 18ശതമാനമായി കുറയ്ക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ഫോണിൽ സംസാരിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് മോദി സമ്മതിച്ചതായും ട്രംപ് പറഞ്ഞു.
Malayalam News Live: ബി ജെ പി സംസ്ഥാന വക്താവായി റെജി ലൂക്കോസിനെ നിയമിച്ചു
വി.എൻ. സുരേഷ്, ശശി ചാലക്കൽ, സുമേഷ് മൂന്നാർ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ജില്ലാ പ്രസിഡന്റ് ആയിരുന്ന പി.പി. സാനുവിനെ ബിജെപി സംസ്ഥാന കമ്മറ്റി അംഗമായും പ്രഖ്യാപിച്ചിട്ടുണ്ട്.
Malayalam News Live: മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെ കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കോളേജ് ഹോസ്റ്റലിൽ ആണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആയഞ്ചേരിയിലെ അബ്ദുള്ള-റംല ദമ്പതിമാരുടെ മകനാണ് മുഹമ്മദ്.
Malayalam News Live: ലോക്സഭയെ തീപ്പിടിപ്പിച്ച 'നരവനെ' പ്രസംഗം, പിന്മാറാത്ത ആർജ്ജവം, രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയ നേട്ടം; പ്രതിച്ഛായ ഉയരുന്നുവെന്ന് കോൺഗ്രസ് വിലയിരുത്തൽ
ജനറൽ എം എം നരവനെയുടെ പുസ്തകം ഉദ്ധരിക്കുന്നതിൽ നിന്ന് രാഹുൽ ഗാന്ധിയെ സർക്കാർ ലോക്സഭയിൽ തടഞ്ഞത് കോൺഗ്രസിന് രാഷ്ട്രീയ നേട്ടമായി. ഈ സംഭവവും രാഹുലിന്റെ ഉറച്ച നിലപാടും അദ്ദേഹത്തിന്റെ പ്രതിച്ഛായ ഉയർത്തുമെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ
Malayalam News Live: മഞ്ചേശ്വരത്ത് ക്രൂരകൊലപാതകം; 18 വയസുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്, കസ്റ്റഡിയിലെടുത്ത് പൊലീസ്
സംഭവത്തിൽ പിതാവ് ഉമ്മർ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മയക്കുമരുന്നിന് അടിമയെന്ന് നാട്ടുകാർ പറയുന്നു.
Malayalam News Live: പ്രധാനമന്ത്രിയുടെ 55 ഇഞ്ച് ധൈര്യം എവിടെ? മോദിയും ഷായും സഭയിൽ നിന്ന് ഓടിയെന്ന് രാഹുലിന്‍റെ പരിഹാസം; നരവനേയുടെ കുറിപ്പ് ലോക്സഭയിൽ കത്തിപ്പടർന്ന ദിനം
ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള മുൻ കരസേനാ മേധാവി എം എം നരവനെയുടെ വെളിപ്പെടുത്തലുകൾ ഉന്നയിച്ച് രാഹുൽ ഗാന്ധി സർക്കാരിനെതിരെ ആഞ്ഞടിച്ചു. രാഹുലിന്റെ ചോദ്യങ്ങളെ ഭരണപക്ഷം തടഞ്ഞതോടെ ലോക്സഭയിൽ ബഹളമായി
Malayalam News Live: എൻഎസ്എസിന് ലഭിച്ച സുപ്രീം കോടതിയുടെ അനുകൂല വിധി മറ്റ് മാനേജ്‌മെന്‍റുകൾക്കും അതിവേഗം നടപ്പാക്കാനുള്ള സർക്കാർ നീക്കം പാളി, 6 ആഴ്ചത്തേക്ക് മാറ്റിവച്ചു
എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് ലഭിച്ച അനുകൂല വിധി മറ്റ് മാനേജ്‌മെന്റുകൾക്ക് കൂടി നടപ്പാക്കാനുള്ള കേരള സർക്കാർ നീക്കത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി. കേസ് പരിഗണിക്കുന്നത് കോടതി ആറ് ആഴ്ചത്തേക്ക് മാറ്റിവച്ചു
Malayalam News Live: എന്‍റെയും സതീശന്‍റെയും വാദങ്ങൾ കോടതി തള്ളിയത് സത്യം, പക്ഷേ സംസ്ഥാനത്ത് ഒരു എഐ ക്യാമറയെങ്കിലും പ്രവർത്തിക്കുന്നുണ്ടോ? ചോദ്യവുമായി ചെന്നിത്തല
സ്പ്രിംക്ലർ കരാറിലെ ഹൈക്കോടതി വിധിക്കു പിന്നാലെ തന്നെ വിമർശിച്ച എംവി ഗോവിന്ദന് മറുപടിയുമായി ചെന്നിത്തല. തന്റെ വാദങ്ങൾ കോടതി ശരിവെച്ചതുകൊണ്ടാണ് സർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറിയത്. സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു
Malayalam News Live: രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി; 23 ന് മുരളിയുടെ ഹിയറിംഗ് നടത്തും, രാഹുലിനെ കൂടി കേട്ട ശേഷം തീരുമാനം
രാഹുലിന്റെ കേസുകൾ ഉയർത്തി വിഷയം ക്രമപ്രശ്നമായി ഉന്നയിക്കാൻ അവസരം നൽകണമെന്നാണ് ഡി.കെ.മുരളിയുടെ ആവശ്യം. ഇത്തരമൊരു ആവശ്യം എന്തിനാണ് എത്തിക്സ് കമ്മിറ്റി പരിഗണിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യം.
Malayalam News Live: ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ തിരിമറിക്കേസ്; കീഴ്ക്കോടതി വിധി താത്കാലികമായി മരവിപ്പിച്ചു, അയോഗ്യനാക്കിയ നടപടി തുടരും
അതേ സമയം, പ്രതി കുറ്റക്കാരനെന്ന വിധി നിലനിൽക്കും. ആൻ്റണി രാജുവിനെ അയോഗ്യനാക്കിയതും തുടരും. ഫെബ്രുവരി 6 ന് അപ്പീലിന്മേൽ വാദം തുടങ്ങും.
Malayalam News Live: 'പുസ്തക പ്രകാശനം മാറ്റിവെച്ചിട്ടില്ല, സിപിഎം കണക്ക് പുറത്തുവിടണം, ഫണ്ടിൽ കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കും' - വി കുഞ്ഞികൃഷ്ണൻ
പുസ്തക പ്രകാശനം മാറ്റിവെച്ചിട്ടില്ലെന്ന് വി കുഞ്ഞികൃഷ്ണൻ . പുസ്തകപ്രകാശനത്തിന് മുമ്പ് സിപിഎം കണക്ക് പുറത്തുവിടണമെന്നും കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.
Malayalam News Live: ശ്രീധരന് കേന്ദ്രത്തിന്‍റെ എല്ലാ പിന്തുണയും, കേരളത്തിൽ ഹൈ സ്പീഡ് റെയിൽ വരുമെന്നും റെയിൽവേ മന്ത്രി; പക്ഷേ എപ്പോൾ എന്നതിൽ മറുപടിയില്ല!
കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിന് റെയിൽവേ വിഹിതത്തിൽ വൻ വർധനവുണ്ടെന്നും, മെട്രോമാൻ ശ്രീധരന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു
Malayalam News Live: കോടതിയിൽ ഹര്‍ജിയുമായി പ്രതി അഫാന്‍റെ പിതാവ്; 'വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ള സിനിമയുടെ റീലിസ് തടയണം'
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ള സിനിമക്കെതിരെ ഹര്‍ജിയുമായി പ്രതി അഫാന്‍റെ പിതാവ്. കാലം പറഞ്ഞ കഥ എന്ന പേരിലുള്ള സിനിമയുടെ റീലിസ് തടയണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹര്‍ജി നൽകി
Malayalam News Live: നരവനെയുടെ 'പുസ്തകം' കയ്യിലെടുത്ത് രാഹുലിന്‍റെ കടന്നാക്രമണം, ചാടി എഴുന്നേറ്റ് രാജ്നാഥും ഷായും, മോദി സാക്ഷി; സഭയിൽ കണ്ടത് മണിക്കൂർ നീണ്ട പോര്
ജനറൽ നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ പരാമർശങ്ങൾ രാഹുൽ ഗാന്ധി ലോക്‌സഭയിൽ സംസാരിച്ചതിൽ വാക്പോര്. ചൈനയുടെ കടന്നുകയറ്റം സംബന്ധിച്ച ഭാഗം വായിച്ചതോടെ രാജ്നാഥ് സിംഗും അമിത് ഷായും രംഗത്തെത്തി. മണിക്കൂറിലേറെ നീണ്ട ബഹളത്തിനൊടുവിൽ സഭ നിർത്തിവെച്ചു
Malayalam News Live: രാഹുൽ ഗാന്ധിയും അമിത് ഷായും രാജ്നാഥ് സിംഗും നേർക്കുനേർ, ലോക്സഭയിൽ നാടകീയ രംഗങ്ങൾ; ബഹളത്തിൽ മുങ്ങി നന്ദി പ്രമേയ ചർച്ച, 'മോദി സംസാരിക്കുമ്പോൾ കാണാം'
മുൻ കരസേന മേധാവി ജനറൽ നരവനെയുടെ പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് സംസാരിക്കാൻ രാഹുൽ ശ്രമിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ഇതോടെ രാഹുൽ ഗാന്ധി, അമിത് ഷാ, രാജ്നാഥ് സിംഗ് എന്നിവർ നേർക്കുനേർ പോരിലായി
Malayalam News Live: കേന്ദ്ര ബജറ്റിലെ അവഗണനയിൽ കടുത്ത പ്രതിഷേധം, നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് സിപിഎം
കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച് സിപിഎം നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തിയും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയും ജനകീയ പ്രതിഷേധം സംഘടിപ്പിക്കും
Malayalam News Live: ദേവസ്വം വിജിലന്‍സ് എസ്‍പിയുടെ നിര്‍ണായക അന്വേഷണ റിപ്പോര്‍ട്ട്; 'വിലക്ക് ലംഘിച്ച് സന്നിധാനത്ത് സിനിമ ഷൂട്ടിങ് നടന്നു'
ശബരിമല സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമയുടെ ഷൂട്ടിങ് നടന്നുവെന്ന് ദേവസ്വം വിജിലന്‍സ് എസ്‍പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. സംവിധായകൻ അനുരാജ് മനോഹറിനെതിരെ നേരത്തെ കേസെടുത്തിരുന്നു.
Malayalam News Live: 'സിപിഎമ്മിന് ക്രിമിനലുകളെ ഭയം', മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് വിഡി സതീശൻ; സഭാ നടപടികള്‍ ബഹിഷ്കരിച്ച് പ്രതിപക്ഷം
പാര്‍ട്ടി പ്രതികള്‍ക്ക് പരോള്‍ നൽകുന്നതിനെതിരെ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്കരിച്ചു. സര്‍ക്കാരിനും സിപിഎമ്മിനും ക്രിമിനലുകളെ ഭയമാണെന്ന് വിഡി സതീശൻ
Malayalam News Live: സിജെ റോയിയുടെ മരണം; പാര്‍ലമെന്‍റിൽ ഉന്നയിച്ച് പ്രതിപക്ഷം, അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഹൈബി ഈഡൻ എംപി
കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ചെയർമാൻ സി.ജെ. റോയിയുടെ മരണം പാര്‍ലമെന്‍റിൽ ഉന്നയിച്ച് പ്രതിപക്ഷം. സിജെ റോയി ആത്മഹത്യ ചെയ്ത സംഭവം സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.