ചെങ്ങന്നൂരിൽ ഉത്സവത്തിന് എത്തിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആന അവശ നിലയിൽ

Published : Dec 29, 2023, 02:24 PM IST
ചെങ്ങന്നൂരിൽ ഉത്സവത്തിന് എത്തിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആന അവശ നിലയിൽ

Synopsis

ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ വിശ്രമം നൽകാതെ ഉത്സവത്തിന് കൊണ്ടു വരികയായിരുന്നുവെന്ന് നാട്ടുകാർ 

ആലപ്പുഴ: ചെങ്ങന്നൂരിൽ ക്ഷേത്ര ഉത്സവത്തിന് എത്തിച്ച ആന അവശ നിലയിൽ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആന വെട്ടിക്കാട് ചന്ദ്രശേഖരനാണ് അവശനിലയിൽ കിടപ്പിലായത്. ആനയ്ക്ക് എഴുന്നേൽക്കാൻ കഴിയുന്നില്ല. ആനയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനായാണ് ആനയെ എത്തിച്ചത്. ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ വിശ്രമം നൽകാതെ ഉത്സവത്തിന് കൊണ്ടു വരികയായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. അതേസമയം ആനയ്ക്ക് പ്രായാധിക്യം മൂലമുള്ള അവശതയാണെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

PREV
Read more Articles on
click me!

Recommended Stories

തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍
മുഖ്യമന്ത്രി ചർച്ച നടത്തിയത് വോട്ടിന് വേണ്ടി; സിപിഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി