
ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ വിമർശിച്ച് ഉപരാഷ്ട്രപതി. ഇന്ത്യയിലെ ജനാധിപത്യത്തെ ലോകം വാഴ്ത്തുന്പോള്‍ ചിലർ മോശമെന്ന് വരുത്താൻ ശ്രമിക്കുന്നുവെന്ന് ജഗ്ധദീപ് ധൻക്കർ കുറ്റപ്പെടുത്തി. എംപി വിദേശത്ത് നടത്തിയ പരാമർശങ്ങളില്‍ മൗനം പാലിച്ചാല്‍ അത് ഭരണഘടനവിരുദ്ധമാകുമെന്നും ജഗ്ദീപ് ധൻക്കർ ഒരു പരിപാടിയല്‍ പറഞ്ഞു . ഭരണപാര്‍ട്ടിക്ക് വേണ്ടി ജയ് വിളിക്കുന്ന പദവിയല്ല ഉപരാഷ്ട്രപതിയുടേതെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതികരണം. ഭരണഘടനപരമായി നിഷ്പക്ഷത പാലിക്കേണ്ടയാള്‍ സർക്കാരിന് വേണ്ടി സംസാരിക്കുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam