ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍ ദ്വിദിന സന്ദര്‍ശനത്തിനായി കേരളത്തിലേക്ക്; 3 ജില്ലകളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും

Published : Nov 02, 2025, 01:06 PM IST
CP Radhakrishnan Vice President

Synopsis

ചുമതലയേറ്റ ശേഷം ഉപരാഷ്ട്രപതി നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്. സന്ദർശനത്തിൻ്റെ ഭാഗമായി, 2025 നവംബർ 3 ന് കൊല്ലത്തുള്ള ഫാത്തിമ മാതാ നാഷണൽ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും.

ദില്ലി: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ 2025 നവംബർ 3, 4 തീയതികളിൽ കേരളത്തിൽ സന്ദർശനം നടത്തും. ചുമതലയേറ്റ ശേഷം ഉപരാഷ്ട്രപതി നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്. സന്ദർശനത്തിൻ്റെ ഭാഗമായി, 2025 നവംബർ 3 ന് കൊല്ലത്തുള്ള ഫാത്തിമ മാതാ നാഷണൽ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും. ഈ മേഖലയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഫാത്തിമ മാതാ നാഷണൽ കോളേജ് അക്കാദമിക് സേവനത്തിൻ്റെ 75 വർഷങ്ങൾ ആഘോഷിക്കുകയാണ്.

കൊല്ലത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ (FICEA) അംഗങ്ങളുമായും സി പി രാധാകൃഷ്ണൻ അന്നേ ദിവസം സംവദിക്കും. രാജ്യത്തെ എല്ലാ കയർ കയറ്റുമതി അസോസിയേഷനുകളേയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്ന സംഘടനയാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ.

2025 നവംബർ 4ന് ഉപരാഷ്ട്രപതി തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി സന്ദർശിക്കും. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി (SCTIMST), കേന്ദ്ര സർക്കാരിൻ്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമാണ്. ഉന്നത നിലവാരത്തിലുള്ള രോഗി പരിചരണം, വ്യാവസായിക പ്രാധാന്യമുള്ള സാങ്കേതിക വികസനം, സാമൂഹിക പ്രസക്തിയുള്ള ആരോഗ്യ ഗവേഷണ പഠനങ്ങൾ എന്നിവയിൽ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്
ഒൻപതംഗ കുടുംബം പെരുവഴിയിൽ; ഗ്യാസ് അടുപ്പിൽ നിന്ന് പടർന്ന തീ വീടിനെ പൂർണമായി വിഴുങ്ങി; അപകടം കാസർകോട്