
തൃശ്ശൂർ: വിവാദമുണ്ടാക്കിയ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിൽ വിജിലൻസ് ബലപരിശോധന തുടങ്ങി. തിരുവനന്തപുരത്ത് നിന്നുള്ള വിജിലൻസ് സംഘമാണ് വടക്കാഞ്ചേരിയിൽ എത്തി പരിശോധന നടത്തുന്നത്. പൊതുമരാമത്ത് വകുപ്പിലെ ക്വാളിറ്റി കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥരും പരിശോധന സംഘത്തിലുണ്ട്. സ്വർണകള്ളക്കടത്ത് കേസിലെ പ്രതികളായ എം.ശിവശങ്കർ, സ്വപ്ന സുരേഷ്, പിആർ സരിത്ത് എന്നിവർക്ക് ഫ്ലാറ്റ് നിർമ്മാണത്തിൻ്റെ പേരിൽ കോഴപ്പണം ലഭിച്ചു എന്നതിനെക്കുറിച്ചാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam