കായൽ കയ്യേറി വീട് വെച്ചെന്ന കേസ്: എംജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

Published : Dec 02, 2022, 04:26 PM IST
കായൽ കയ്യേറി വീട് വെച്ചെന്ന കേസ്: എംജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

Synopsis

മുളവുകാട് ഗ്രാമപഞ്ചായത്തിലെ ബോൾഗാട്ടി പാലസിന് സമീപമുള്ള ബോട്ട് ജെട്ടിക്കടുത്താണ് എംജി ശ്രീകുമാർ വീട് വെച്ചത്. ഇത് കായൽ കയ്യേറിയാണെന്നാണ് ആരോപണം

കൊച്ചി: പ്രശസ്ത ഗായകൻ എംജി ശ്രീകുമാർ കായൽ കയ്യേറി വീട് നിർമ്മിച്ചെന്ന കേസിൽ, അദ്ദേഹത്തിനെതിരെ കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. അഴിമതി നിരോധന നിയമ പ്രകാരമാണ് എംജി ശ്രീകുമാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടത്.  മുളവുകാട് ഗ്രാമപഞ്ചായത്തിലെ ബോൾഗാട്ടി പാലസിന് സമീപമുള്ള ബോട്ട് ജെട്ടിക്കടുത്താണ് എംജി ശ്രീകുമാർ വീട് വെച്ചത്. ഇത് കായൽ കയ്യേറിയാണെന്നാണ് ആരോപണം. തീരദേശ പരിപാലന നിയമം ലംഘിച്ച് എം ജി ശ്രീകുമാർ വീടുവച്ചോയെന്ന് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്.

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ