കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിക്ക് തടവുശിക്ഷയും പിഴയും വിധിച്ച് വിജിലൻസ് കോടതി

Published : Oct 12, 2023, 01:53 PM ISTUpdated : Oct 12, 2023, 02:40 PM IST
കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിക്ക് തടവുശിക്ഷയും പിഴയും വിധിച്ച് വിജിലൻസ് കോടതി

Synopsis

 കെട്ടിട നമ്പർ അനുവദിക്കാനായി അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ വിജിലൻസ് പിടിയിലായത്.

പാലക്കാട്: കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറിയെ തൃശൂര്‍  വിജിലൻസ് കോടതി ശിക്ഷിച്ചു. പാലക്കാട് ‌അമ്പലപ്പാറ പഞ്ചായത്തിൽ 2011 ല്‍ സെക്രട്ടറി ആയിരുന്ന എൻ ആർ രവീന്ദ്രനെയാണ് ശിക്ഷിച്ചത്. ഒരുകൊല്ലം കഠിന തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ സംഖ്യ  അടക്കാത്തപക്ഷം 6 മാസം വീതം അധിക കഠിന തടവ് അനുഭവിക്കേണ്ടി വരും. ഹംസ എന്നയാള്‍ക്ക് ബില്‍ഡിങ് പെര്‍മിറ്റ് നല്‍കാന്‍ അയ്യായിരം രൂപ കൈക്കൂലി വാങ്ങിയതാണ് കേസ്. ആദ്യം ഇയാള്‍ എണ്ണായിരം രൂപയാണ് ആവശ്യപ്പെട്ടത്. അത്രയുമില്ലെന്നറിയിച്ചതോടെയാണ് അയ്യായിരം നല്‍കാനാവശ്യപ്പെട്ടത്. ഹംസ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പിയും സംഘവുമാണ് ട്രാപ്പ് ഒരുക്കിയത്. വിജിലന്‍സിനു വേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ഇ.ആര്‍ . സ്റ്റാലിന്‍ കോടതിയില്‍ ഹാജരായി.

ആന ഓടിയ ഉളിക്കൽ ടൗണിൽ മൃതദേഹം, ആന്തരികാവയവങ്ങളടക്കം പുറത്ത്; ആന ചവിട്ടിയതെന്ന് സംശയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ