അവനവൻ കുഴിയ്ക്കുന്ന ​ഗുലുമാൽ...; മാലിന്യം ഇനി ചില്ലറക്കളിയല്ല, വലിച്ചെറിഞ്ഞാൽ വൻതുക പിഴ, ഒപ്പം ജയിലും!

Published : Oct 12, 2023, 01:51 PM ISTUpdated : Oct 12, 2023, 01:55 PM IST
അവനവൻ കുഴിയ്ക്കുന്ന ​ഗുലുമാൽ...; മാലിന്യം ഇനി ചില്ലറക്കളിയല്ല, വലിച്ചെറിഞ്ഞാൽ വൻതുക പിഴ, ഒപ്പം ജയിലും!

Synopsis

15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍  നിയമനടപടികൾക്ക് വിധേയമാക്കും. മാലിന്യം ശേഖരിക്കുന്നതിന് മാസം തോറുമുള്ള യൂസർ ഫീ നൽകിയില്ലെങ്കിൽ മൂന്ന് മാസത്തിന് ശേഷം 50 ശതമാനം പിഴയോടെ ഈടാക്കാം.

തിരുവനന്തപുരം: റോഡിലും ജലാശ‌യങ്ങളിലും ഉൾപ്പെടെ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ 1000 രൂപ മുതൽ 50000 രൂപവരെ പിഴയീടാക്കുന്ന വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് പുറത്തിറക്കാൻ സംസ്ഥാന സർക്കാർ. പിഴ മാത്രമല്ല, ആറുമാസം മുതൽ ഒരുവർഷം വരെ തടവ് ശിക്ഷയും ഓർഡിനൻസിൽ വ്യവസ്ഥ ചെയ്യും. മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. നൂറിലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ മൂന്ന് ദിവസം മുൻപായി തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ച് മാലിന്യസംസ്കരണത്തിനു ഫീസ് അടയ്ക്കണമെന്നും വ്യവസ്ഥയുണ്ട്. മാലിന്യ ശേഖരണത്തിനുള്ള യൂസർ ഫീ നൽകിയില്ലെങ്കിൽ പിഴ ഈടാക്കാം. ​

ഗവർണറുടെ അനുമതി ലഭിക്കുന്ന മുറക്ക് ഓർഡിനൻസ് നിലവിൽ വരും.   മാലിന്യ നിര്‍മാര്‍ജനത്തില്‍ വീഴ്ച വരുത്തുന്ന തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കെതിരെ നടപടിയുണ്ടാകും. അശാസ്ത്രീയമായി മാലിന്യം കൈകാര്യം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. ജലാശയങ്ങളിലേക്കു മാലിന്യം വലിച്ചെറിഞ്ഞാലോ മലിനജലം തള്ളിയാലോ ജാമ്യമില്ലാ കുറ്റമായി കണക്കാക്കുകയും 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴയും 6 മാസം മുതൽ ഒരു വർഷം വരെ തടവുശിക്ഷയും ലഭിക്കുന്ന വകുപ്പുകൾ ഉൾപ്പെടുത്തി. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാലോ കത്തിച്ചാലോ 5000 രൂപ പിഴ ചുമത്തും.

Read More... കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിക്ക് തടവുശിക്ഷയും പിഴയും വിധിച്ച് വിജിലൻസ് കോടതി

15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍  നിയമനടപടികൾക്ക് വിധേയമാക്കും. മാലിന്യം ശേഖരിക്കുന്നതിന് മാസം തോറുമുള്ള യൂസർ ഫീ നൽകിയില്ലെങ്കിൽ മൂന്ന് മാസത്തിന് ശേഷം 50 ശതമാനം പിഴയോടെ ഈടാക്കാം. പൊതുസ്ഥലത്ത് മാലിന്യപ്രശ്നം ഉണ്ടായാൽ തദ്ദേശ സെക്രട്ടറിയോ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥനോ ഉത്തരവാദിയാകും. ഇവർ നടപടി നേരിടേണ്ടി വരും. നിർദേശങ്ങൾ പാലിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്കെതിരെയും സംസ്ഥാന സർക്കാർ പിഴ ചുമത്തും. വാണിജ്യസ്ഥാപനങ്ങളുടെ പരിസരത്ത് മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താൽ 5000 രൂപ പിഴയീടാക്കും. നിയമവിരുദ്ധമായി മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങൾ കണ്ടുകെട്ടാനും വ്യവസ്ഥയുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി