അൻവറിനെതിരെ കടുപ്പിച്ച് സർക്കാർ,11 ഏക്കർ പാട്ടഭൂമിയിലെ പ്രധാന കെട്ടിടത്തിന് നിർമാണ അനുമതിയില്ലെന്ന് പഞ്ചായത്ത്

Published : Jan 24, 2025, 07:51 AM ISTUpdated : Jan 24, 2025, 07:58 AM IST
അൻവറിനെതിരെ കടുപ്പിച്ച് സർക്കാർ,11 ഏക്കർ പാട്ടഭൂമിയിലെ പ്രധാന കെട്ടിടത്തിന് നിർമാണ അനുമതിയില്ലെന്ന് പഞ്ചായത്ത്

Synopsis

പിവീസ് റിയൽറ്റേഴ്സ് ഇന്ത്യാ ലിമിറ്റഡിന്‍റെ കൈവശമാണ് ഭൂമിയെന്നും പ്രധാന കെട്ടിടത്തിന് നിർമാണ അനുമതിയില്ലെന്നുമാണ് കത്തിൽ പറയുന്നത്. 

കൊച്ചി : പി വി അൻവറിനെതിരെ കടുപ്പിച്ച് സർക്കാർ. ആലുവയിലെ 11 ഏക്കർ പാട്ടഭൂമി  നിയമവിരുദ്ധമായി പോക്കുവരവ് നടത്തി കൈവശപ്പെടുത്തിയെന്ന ആരോപണത്തിൽ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി. 

കഴിഞ്ഞ ദിവസമാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം വിശദമായ അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ നിർദേശിച്ചത്. ആദ്യ നടപടിയായി പാട്ടഭൂമിയിലെ കെട്ടിടത്തിന്‍റെ വിശദാംശങ്ങൾ തേടി എറണാകുളം എടത്തല പഞ്ചായത്തിന് കത്തയച്ചു. ബുധനാഴ്ച കിട്ടിയ കത്തിന് അന്ന് തന്നെ പഞ്ചായത്ത് മറുപടി നൽകി. 

പഞ്ചായത്ത് നൽകിയ മറുപടി ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പിവീസ് റിയൽറ്റേഴ്സ് ഇന്ത്യാ ലിമിറ്റഡിന്‍റെ കൈവശമാണ് ഭൂമിയെന്നും പ്രധാന കെട്ടിടത്തിന് നിർമാണ അനുമതിയില്ലെന്നുമാണ് കത്തിൽ പറയുന്നത്. കെട്ടിടം പണിയാൻ തൊട്ടടുത്തുളള നാവിക ആയുധ സംഭരണ കേന്ദ്രത്തിന്‍റെ സമ്മതപത്രം  ഉണ്ടായിരുന്നില്ല. ഉയരത്തിലുളള കെട്ടിട നി‍ർമാണത്തിന് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനാൽ സ്റ്റോപ് മെമ്മോ നൽകാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. 2016 മാർച്ച് 19ന് സ്റ്റോപ് മെമ്മോ നൽകിയെന്നും വിജിലൻസിന് പഞ്ചായത്ത് നൽകിയ മറുപടിയിലുണ്ട്. 

'നിലവിൽ കേരളത്തിൽ ഒരു കമ്മിറ്റിയുമില്ല', തൃണമൂൽ സംസ്ഥാന പ്രസിഡൻ്റിൻ്റെ വിമർശനത്തിന് പിവി അൻവറിൻ്റെ മറുപടി

നിർമാണത്തിനുളള ബിൽഡിങ് പെർമിറ്റ് അപേക്ഷയും അനുബന്ധ രേഖകളും പഞ്ചായത്തിൽ ലഭ്യമല്ല. ഭൂമിയിലെ 7 അനുബന്ധ നിർമാണങ്ങൾക്ക് പെ‍ർമിറ്റ് നൽകിയിട്ടുണ്ട്. റിസോർട്ട്, സിനിമാ തിയേറ്റർ തുടങ്ങിയവയ്ക്കാണ് അനുമതി നൽകിയെന്നും വിജിലൻസിനുളള മറുപടിയിൽ പറയുന്നു.  

എന്നാൽ പാട്ടഭൂമിയിലെ കെട്ടിടം താൻ നിർമ്മിച്ചതല്ലെന്നും ഭൂമി വാങ്ങുമ്പോൾ തന്നെ കെട്ടിടം അവിടെയുണ്ടായിരുന്നുവെന്നും അൻവർ പറയുന്നു. ഒരു ക്രമക്കേടും കാണിച്ചിട്ടില്ലെന്നും അൻവർ  വിശദീകരിച്ചു   

 

 

 

PREV
click me!

Recommended Stories

കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ
കൊച്ചി മേയറുടെ ബ്രഹ്മപുരം സന്ദര്‍ശനം; പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ടിജെ വിനോദ് എംഎൽഎ