തൃക്കാക്കര പണക്കിഴി ആരോപണം: വിജിലൻസ് പ്രാഥമിക പരിശോധന തുടങ്ങി

Published : Aug 26, 2021, 10:37 AM ISTUpdated : Aug 26, 2021, 10:41 AM IST
തൃക്കാക്കര പണക്കിഴി ആരോപണം: വിജിലൻസ് പ്രാഥമിക പരിശോധന തുടങ്ങി

Synopsis

കവറിൽ 10,000 രൂപ ചെയർപേഴ്സൻ അജിത തങ്കപ്പൻ സമ്മാനിച്ചതെന്നാണ് ആരോപണം. കൗൺസിലർമാരിൽ ചിലർ കവർ ചെയർപേഴ്സന് തന്നെ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകുകയായിരുന്നു. 

കൊച്ചി: തൃക്കാക്കര പണക്കിഴി വിവാദത്തിൽ വിജിലൻസ് പ്രാഥമിക പരിശോധന തുടങ്ങി. നഗരസഭ അദ്ധ്യക്ഷ  പണം നൽകിയെന്ന പരാതിയിൽ കഴമ്പുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. വിവിജിലൻസ് കൊച്ചി യൂണിറ്റിനാണ് പരിശോധനാ ചുമതല.  പ്രാഥമിക പരിശോധനയ്ക്ക് ശേഷം ശുപാർശ ഡയറക്ടർക്ക് നൽകും. ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്സൻ പണം നൽകിയെന്നാണ് പരാതി.  കവറിൽ 10,000 രൂപ ചെയർപേഴ്സൻ അജിത തങ്കപ്പൻ സമ്മാനിച്ചതെന്നാണ് ആരോപണം. കൗൺസിലർമാരിൽ ചിലർ കവർ ചെയർപേഴ്സന് തന്നെ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകുകയായിരുന്നു. 

സംഭവത്തിൽ നഗരസഭാ അധ്യക്ഷക്കെതിരെ കോൺഗ്രസ് കൌൺസിലർമാർ തന്നെ രംഗത്തെത്തിയതോടെ കോൺഗ്രസ് അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചു. അന്വേഷണ കമ്മീഷൻ ഇന്ന് ഡിസിസി അദ്ധ്യക്ഷന് റിപ്പോർട്ട് കൈമാറു൦. നഗരസഭ അദ്ധ്യക്ഷ അജിത തങ്കപ്പൻ പണം നൽകിയിട്ടില്ലെന്നാണ് കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ട്. അദ്ധ്യക്ഷ പണം നൽകിയെന്ന് പറഞ്ഞ കോൺഗ്രസ് കൌൺസില൪ വി ഡി സുരേഷിനെ തെളിവെടുപ്പിനായി വിളിപ്പിച്ചിട്ടില്ല. സംഭവം പ്രതിപക്ഷമായ എൽഡിഎഫിന്റെ ഗൂഡാലോചനയാണെന്നും ഗ്രൂപ്പ് പോരിന്റെ ഭാഗമായി കോൺഗ്രസ് കൌൺസില൪മാരിൽ ചിലരും ഇതിനൊപ്പ൦ നിന്നുവെന്നും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം
രാഷ്‌ട്രീയാവേശം അലതല്ലിയ തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനമടക്കം 7 ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചാരണം, 36630 സ്ഥാനാർഥികൾ ജനവിധി തേടുന്നു; നാളെ വിധിയെഴുത്ത്