'കേസൊതുക്കാൻ കൈക്കൂലി'; വിജിലൻസ് ഡിവൈഎസ്പി വേലായുധൻ നായരുടെ വീട്ടിൽ വിജിലൻസ് പരിശോധന

Published : Mar 22, 2023, 07:57 PM ISTUpdated : Mar 22, 2023, 08:03 PM IST
'കേസൊതുക്കാൻ കൈക്കൂലി'; വിജിലൻസ് ഡിവൈഎസ്പി വേലായുധൻ നായരുടെ വീട്ടിൽ വിജിലൻസ് പരിശോധന

Synopsis

ഡിവൈഎഎസ്പി വേലായുധൻ നായരുടെ വീട്ടിൽ വിജിലൻ സ് പരിശോധന. 

തിരുവനന്തപുരം: ഡിവൈഎഎസ്പി വേലായുധൻ നായരുടെ വീട്ടിൽ വിജിലൻ സ് പരിശോധന. കഴക്കൂട്ടത്തെ വീട്ടിലാണ് പരിശോധന. അഴിമതികേസ് അട്ടി മറിക്കാ ൻ കൈക്കൂലി വാങ്ങിയ തിന് വേലായുധൻ നായർ ക്കെതിരെ കേസെടുത്തിരുന്നു. എസ്പി അജയ കുമാറിന്റെ നേതൃത്വ ത്തിലാണ് പരിശോധന.

അഴിമതിക്ക് അറസ്റ്റിലായ ഉദ്യോ​ഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന സംഭവത്തെ തുടർന്നായിരുന്നു വിജിലൻസ് ഡിവൈഎസ്പിക്കെതിരെ കേസ്. ഡിവൈഎസ്പി വേലായുധൻ നായർക്കെതിരെയാണ് വിജിലൻസ് കേസെടുത്തത്. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്പെഷ്യൽ ഡിവൈഎസ്പിയാണ് വേലായുധൻ. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറി നാരായണനിൽ നിന്നാണ് പണം വാങ്ങിയത്. നാരായണനെതിരെയുണ്ടായിരുന്ന സ്വത്ത് കേസ് അവസാനിപ്പിക്കാനായി 50,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. 

നാരായണന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കേസൊതുക്കാൻ കൈക്കൂലി നൽകിയതിന്റെ തെളിവ് ലഭിച്ചത്. സ്വത്ത് സമ്പാദന കേസ് അട്ടിമറിച്ച ശേഷം ഡിവൈഎസ്പി യുടെ മകന്റെ അക്കൗണ്ടിലേക്ക് 50000 നാരായണൻ കൈമാറി‌. സ്വത്ത് സമ്പാദന കേസ് തുടരന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ ഉത്തരവിടുകയായിരുന്നു. 

Read more: ബ്രിട്ടനോട് പ്രകടമാക്കി ഇന്ത്യൻ പ്രതിഷേധം, ബ്രഹ്മപുരം ദേശീയ ചര്‍ച്ച, അരിക്കൊമ്പനെ തളയ്ക്കൽ വൈകും -10 വാര്‍ത്ത

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാർട്ടി നടപടി പ്രതീക്ഷിച്ചത്, അത്ഭുതമില്ല ഭയവുമില്ല, ദ്രോഹിച്ചവരെക്കുറിച്ച് ജനങ്ങളോട് തുറന്നു പറയും': നടപടിയിൽ പ്രതികരിച്ച് സി സി മുകുന്ദൻ
പിണറായി വിജയൻ ആറാണ് മഹാരാജാവോ? വികസനം എത്താത്ത നാടാണ് ധര്‍മ്മടമെന്ന് രാജീവ് ചന്ദ്രശേഖര്‍