ഉദ്യോഗസ്ഥര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയോ? മരംമുറി കേസില്‍ വിജിലന്‍സ് അന്വേഷണം

By Web TeamFirst Published Sep 3, 2021, 7:42 PM IST
Highlights

പ്രത്യേക സംഘത്തിന്‍റെ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ ഉത്തരവ്. നിലവിൽ രണ്ട് വനം ഉദ്യോഗസ്ഥരെയും രണ്ട് റവന്യൂ ഉദ്യോഗസ്ഥരെയുമാണ് ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരിക്കുന്നത്.

തിരുവനന്തപുരം: മരംമുറി കേസിൽ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാരിന്‍റെ പ്രത്യേക ഉത്തരവ്. നിലവിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ തലവൻ എഡിജിപി ശ്രീജിത്തിന്‍റെ ശുപാ‍ർശയിലാണ് പ്രത്യേക ഉത്തരവിറക്കിയത്. വിജിലൻസ് ഉദ്യോഗസ്ഥർ കൂടി അടങ്ങിയ സംഘമാണ് ഇപ്പോ‌ള്‍ കേസ് അന്വേഷിക്കുന്നത്. എന്നാൽ ഉദ്യോഗസ്ഥർ മരംമുറിയിൽ പ്രതികളെ സഹായിക്കാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയോ സാമ്പത്തിക  നേട്ടം ഉണ്ടാക്കുകയോ ചെയ്യണമെന്ന് അന്വേഷിക്കാൻ പ്രത്യേക ഉത്തരവ് വേണമെന്നായിരുന്നു ആവശ്യം. നിയമോപദേശത്തിന്‍റെ അടിസ്ഥത്തിലാണ് ശുപാർശ സമർപ്പിച്ചത്.  ഈ ശുപാർശയാണ് മുഖ്യമന്ത്രി അംഗീകരിച്ചത്. നിലവിൽ നാല് സ‍ർക്കാർ ഉദ്യോഗസ്ഥരെയാണ് ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരിക്കുന്നത്. കൂടുതൽ റവന്യൂ ഉദ്യോഗസ്ഥർ- വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തും. വിജിലൻസ് ഉദ്യോഗസ്ഥർ കൂടി അടങ്ങിയ പ്രത്യേക സംഘമാകും അന്വേഷിക്കുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!