കിഫ്ബിയിൽ വിജിലൻസ് അന്വേഷണം; ഭൂമി ഏറ്റെടുക്കലും നിയമനങ്ങളും അന്വേഷിക്കും, സുധ പിള്ള സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം

Published : Oct 28, 2026, 07:11 PM ISTUpdated : Oct 28, 2026, 09:31 PM IST
KIFB

Synopsis

സുധാപിള്ള അധ്യക്ഷയായ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് തീരുമാനിച്ചത് മന്ത്രിസഭാ യോഗമാണ്. കണ്ണൂരിലടക്കം വൻ തോതിൽ അഞ്ചിരട്ടി വിലക്ക് ഭൂമിവാങ്ങിയതും വഴിവിട്ട നിയമനങ്ങളുമടക്കം അന്വേഷിക്കും.

തിരുവനന്തപുരം: കിഫ്ബിയിലെ തട്ടിപ്പുകളിൽ വിജിലൻസ് അന്വേഷണം തീരുമാനിച്ച് സർക്കാർ. സുധാപിള്ള അധ്യക്ഷയായ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് തീരുമാനിച്ചത് മന്ത്രിസഭാ യോഗമാണ്. കണ്ണൂരിലടക്കം വൻ തോതിൽ അഞ്ചിരട്ടി വിലക്ക് ഭൂമിവാങ്ങിയതും വഴിവിട്ട നിയമനങ്ങളുമടക്കം അന്വേഷിക്കും. വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ അടിയന്തരാവശ്യമെന്ന നിലക്ക് ഏറ്റെടുത്ത കണ്ണൂരിലെ ഭൂമി ഇപ്പോഴും ഉപയോഗ ശൂന്യമായി കിടക്കുകയാണ്. വലിയ ശമ്പളത്തിൽ ഇഷ്ടക്കാർക്ക് തോന്നിയ പോലെ കിഫ്ബിയിൽ കൂട്ടത്തോടെ നിയമനം നൽകിയെന്നും സമിതി കണ്ടെത്തിയിരുന്നു. കിഎഫ്ബിയെ തകർക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നാരോപിച്ച് രാഷ്ട്രീയ പ്രചാരണം പ്രതിപക്ഷം ശക്തമാക്കാൻ തീരുമാനിച്ചിരിക്കെയാണ് അന്വേഷണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മേളയെ മോശമാക്കാൻ ശ്രമിക്കുന്നു, കടുത്ത രാഷ്ട്രീയ വിരോധമാണ് കാരണം'; നടന്നത് നാടകമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ
സഹകരണ മേഖല വ്യോമയാന രംഗത്തേക്ക്; കേരള സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് തുടക്കമായി