ഹാപ്പിലാന്റിന്റെ ലൈസൻസ് പുതുക്കുന്നതിന് മുമ്പ് വിവിധ വകുപ്പുകളുടെ പരിശോധന ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ

Published : Oct 28, 2026, 07:05 PM IST
human rights commission

Synopsis

തിരുവനന്തപുരത്തെ ഹാപ്പിലാന്റ് അമ്യൂസ്മെന്റ് പാർക്കിൽ സ്വിംഗ് ചെയർ തകർന്നുണ്ടായ അപകടത്തെ തുടർന്ന് ലൈസൻസ് പുതുക്കുന്നതിൽ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി. എല്ലാ വർഷവും വിവിധ വകുപ്പുകളുടെ നിരാക്ഷേപ സാക്ഷ്യപത്രങ്ങൾ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ മാണിക്കൽ ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി.

തിരുവന്തപുരം: ഹാപ്പിലാന്റ് അമ്യൂസ് മെന്റ് പാർക്കിലെ സ്വിംഗ് ചെയർ പൊട്ടിവീണ് വിനോദസഞ്ചാരികൾക്ക് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിൽ പാർക്കിന് ലൈസൻസ് പുതുക്കുന്നതായി എല്ലാ വർഷവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർ ആന്റ് റസ്ക്യു, പി.ഡബ്ല്യു.ഡി, സ്ട്രക്ചറൽ സ്റ്റബിലിറ്റി, ഭക്ഷ്യസുരക്ഷ വകുപ്പുകളുടെ നിരാക്ഷേപ സാക്ഷ്യപത്രങ്ങൾ ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് മാണിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

റൈഡുകളുടെ ഫിറ്റ്നെസും ഉറപ്പാക്കണം. പ്രവർത്തനാനുമതി പുതുക്കുന്നതായി പഞ്ചായത്ത് സെക്രട്ടറി നടത്തുന്ന പരിശോധനയിൽ ആവശ്യമെങ്കിൽ പൊതുമരാമത്ത് വകുപ്പ് മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ സേവനവും പ്രയോജനപ്പെടുത്തണം. പാർക്കിലെ റൈഡുകളുടെ യന്ത്രസാമഗ്രികൾക്ക് ജീർണതയോ വിള്ളലോ ഇല്ലെന്ന് പരിശോധനയിൽ ഉറപ്പാക്കണം.

സ്വിമ്മിംഗ് പൂളിൽ മുമ്പ് ഒരു മുങ്ങിമരണം നടന്ന സാഹചര്യത്തിൽ അപകട സാധ്യത ഒഴിവാക്കാൻ പര്യാപ്തമായ സുരക്ഷ ഒരുക്കിയതായി പഞ്ചായത്ത് സെക്രട്ടറി ഉറപ്പാക്കണം. റൈഡ് തകർന്ന സംഭവത്തിൽ വെഞ്ഞാറമൂട് പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം 520/2026 നമ്പർ കേസിന്റെ അന്വേഷണം പൂർത്തിയതായിട്ടില്ലെങ്കിൽ എത്രയും വേഗം പൂർത്തിയാക്കി കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കണം.

റൈഡിന്റെ അടിഭാഗത്തെ യന്ത്രസാമഗ്രികളുടെ ദീർഘകാല ഉപയോഗവും കാലപ്പഴക്കവും കാരണം ജീർണിച്ച് വെൽഡിങ്ങിൽ വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ടെന്നും പരിപാലനത്തിന്റെ അഭാവമാകാം അപകടത്തിന് കാരണമെന്നും കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കുന്നതിൽ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടാകരുതെന്ന് ഉത്തരവിൽ പറഞ്ഞു. 2026 മെയ് 28 ന് നടന്ന അപകടത്തെ കുറിച്ചുള്ള പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കിഫ്ബിയിൽ വിജിലൻസ് അന്വേഷണം; ഭൂമി ഏറ്റെടുക്കലും നിയമനങ്ങളും അന്വേഷിക്കും, സുധ പിള്ള സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം
ട്രക്കിം​ഗിനിടെ നേപ്പാളിലെ പർവതത്തിൽ കുടുങ്ങി തിരുവല്ല സ്വദേശി, സഹായം തേടി വീഡിയോ, കേന്ദ്രം ഇടപെടണമെന്ന് കുടുംബം