കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേട്; പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം

Published : Oct 23, 2026, 01:00 PM IST
pp divya

Synopsis

പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം. ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമ്മാണ കരാർ നൽകി എന്നാണ് ആരോപണം. കമ്പനി ദിവ്യയുടെ ബിനാമിയുടെതെന്നായിരുന്നു പരാതി.

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടില്‍ സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം. ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമ്മാണ കരാർ നൽകി എന്നാണ് ആരോപണം. കമ്പനി ദിവ്യയുടെ ബിനാമിയുടെതെന്നായിരുന്നു പരാതി. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തും വിജിലൻസ് അന്വേഷിക്കും. കെഎസ്‌യു ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് അന്വേഷണം. 17(A) പ്രകാരം അന്വേഷണത്തിനുള്ള അനുമതി സർക്കാർ നൽകി. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് അനുമതി നൽകിയിരുന്നില്ല. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫിനെതിരെയും അന്വേഷണം നടത്തും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ആരോഗ്യമന്ത്രിയാക്കിയത് പാർട്ടി,സ്ഥാനത്ത് നിന്ന് ഒഴിയാൻ ഉദ്ദേശിക്കുന്നില്ല', മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണം തള്ളി കെ മുരളീധരൻ
'അനുപമ മികച്ച ഉദ്യോഗസ്ഥ, തനിക്ക് യാതൊരു പരാതിയുമില്ല'; മാറ്റം സ്വാഭാവികമാണെന്ന് മന്ത്രി സി പി ജോൺ