ലേസർ ഷോ പദ്ധതിയിലെ അഴിമതി: ജിസിഡിഎ മുൻ ചെയർമാൻ അടക്കം ഒൻപത് പേർക്കെതിരെ വിജിലൻസ് കേസ്

Published : Jul 03, 2022, 11:59 PM IST
ലേസർ ഷോ പദ്ധതിയിലെ അഴിമതി: ജിസിഡിഎ മുൻ ചെയർമാൻ അടക്കം ഒൻപത് പേർക്കെതിരെ വിജിലൻസ് കേസ്

Synopsis

സാമ്പത്തിക ലാഭത്തിനായി പൊതുപ്രവർത്തകരും ഉദ്യോഗസ്ഥരും കരാറുകാരും  ഒത്തുകളിച്ചെന്നും എഫ്.ഐ.ആറിലുണ്ട്.

കൊച്ചി: ജി.സി.ഡി.എ ലേസർ ഷോ പദ്ധതിയിലെ അഴിമതിയില്‍ മുൻ ചെയര്‍മാനും കോൺഗ്രസ് നേതാവുമായ എൻ.വേണുഗോപാൽ അടക്കം 9 പേർക്കെതിരെ വിജിലൻസ് കേസെടുത്തു.പദ്ധതിയിൽ ഒരു കോടിയോളം രൂപ സർക്കാർ സ്ഥാപനമായ ജി.സി.ഡി.എ ക്ക് നഷ്ടം ഉണ്ടാക്കിയതിനാണ് കൊച്ചി വിജിലൻസ് യൂണിറ്റ് കേസെടുത്തത്. എൻ. വേണുഗോപാലിനു പുറമേ ജി.സി.ഡി.എ മുൻ സെക്രട്ടറി ആർ.ലാ അടക്കമുള്ള ഉദ്യോഗസ്ഥരും പദ്ധതി നടപ്പാക്കിയ കമ്പനി  ഉടമയും മാനേജിങ് ഡയറക്ടറുമായ സുനിയ മഹേഷ് കുമാർ , ഡയറക്ടർ മഹേഷ് കുമാറുമാർ എന്നിവരും കേസില്‍ പ്രതികളാണ്. സാമ്പത്തിക ലാഭത്തിനായി പൊതുപ്രവർത്തകരും ഉദ്യോഗസ്ഥരും കരാറുകാരും  ഒത്തുകളിച്ചെന്നും എഫ്.ഐ.ആറിലുണ്ട്. കടവന്ത്ര സ്വദേശിയായ കെ.ടി ചെഷയരിന്‍റെ പരാതിയിലാണ് വിജിലൻസ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം