തിരുവനന്തപുരത്ത് പോകുന്നത് വോട്ടെണ്ണൽ ദിവസം തന്ത്രം മെനയാൻ; ഇബ്രാഹിംകുഞ്ഞിന്റെ അപേക്ഷയെ എതിർത്ത് വിജിലൻസ്

By Web TeamFirst Published Apr 22, 2021, 6:40 PM IST
Highlights

ഇബ്രാഹിം കുഞ്ഞ് നേരിട്ട് ഹാജരാകേണ്ട കാര്യങ്ങളൊന്നും തലസ്ഥാനത്തില്ലെന്നാണ് വിജിലൻസ് നിലപാട്. രാജ്യസഭ തെരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനാർത്ഥികൾ മാത്രമുള്ളതിനാൽ തെരഞ്ഞെടുപ്പിന്റെ ആവശ്യം വരില്ലെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു.

കൊച്ചി: ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നാവശ്യപ്പെട്ട് പാലാവരിവട്ടം കേസിലെ പ്രതിയായ ഇബ്രാഹിംകുഞ്ഞ് എംഎൽഎ നൽകിയ ഹർജിയെ ശക്തമായി എതിർത്ത് വിജിലൻസ്. ഈ മാസം 24 മുതൽ മൂന്നാഴ്ചത്തേക്ക് തലസ്ഥാനത്ത് പോകാൻ അനുമതി വേണമെന്നായിരുന്നു മൂവാറ്റുപ്പുഴ വിജിലൻസ് കോടതിയിൽ നൽകിയിരുന്ന ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് വിജിലൻസ് ശക്തമായി എതിർത്തു.

ഇബ്രാഹിം കുഞ്ഞ് നേരിട്ട് ഹാജരാകേണ്ട കാര്യങ്ങളൊന്നും തലസ്ഥാനത്തില്ലെന്നാണ് വിജിലൻസ് നിലപാട്. രാജ്യസഭ തെരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനാർത്ഥികൾ മാത്രമുള്ളതിനാൽ തെരഞ്ഞെടുപ്പിന്റെ ആവശ്യം വരില്ലെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം തലസ്ഥാനത്ത് നിന്ന് തന്ത്രങ്ങൾ മെനയാനാണ് ഇപ്പോൾ ഇളവ് തേടുന്നതെന്നാണ് വിജിലൻസ് നിലപാട്.

ഇബ്രാഹിം കുഞ്ഞിന്റെ അപേക്ഷയെ എതിർത്ത് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപോർട്ട് നൽകി. കേസ് 29-ാം തീയതിയിലേക്ക് മാറ്റി. നിയമസഭ

click me!