പെരിയയിലേത് പ്രാദേശിക സംഭവം, സിപിഎമ്മിനെതിരെയുള്ളത് അപവാദ പ്രചാരണമെന്നും എ വിജയരാഘവന്‍

Published : Mar 01, 2019, 07:25 PM ISTUpdated : Mar 01, 2019, 07:45 PM IST
പെരിയയിലേത് പ്രാദേശിക സംഭവം, സിപിഎമ്മിനെതിരെയുള്ളത് അപവാദ പ്രചാരണമെന്നും എ വിജയരാഘവന്‍

Synopsis

നേതാക്കൻമാരെയടക്കം കൊലപാതകികളായി ചിത്രീകരിക്കാൻ ആസൂത്രിതമായ ശ്രമം നടന്നു. നേരത്തെ ജയരാജൻമാരെന്ന് ആക്ഷേപിച്ചവരിപ്പോൾ കുഞ്ഞിരാമൻമാരെയാണ് ലക്ഷ്യമിടുന്നതെന്നും വിജയരാഘവന്‍

കാസര്‍കോട്: പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകം യാദൃശ്ചികമായ പ്രാദേശിക സംഭവമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ലോക് സഭാ തെരഞ്ഞടുപ്പ് മുന്നിൽ കണ്ടാണ് സി പി എമ്മിനെതിരെ പ്രചരണം നടത്തുന്നത്. ഒന്നു രണ്ട് പേർക്ക് സംഭവിച്ച വീഴ്ചയെ പാർട്ടിക്കതിരെ ഉപയോഗിക്കുകയാണ് ഇപ്പോള്‍. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമാണ് ഇതെന്നും കാസര്‍കോട് പെരിയയിലെ സിപിഎം പൊതുയോഗത്തില്‍ വിജയരാഘവന്‍ ആരോപിച്ചു. 

നേതാക്കൻമാരെയടക്കം കൊലപാതകികളായി ചിത്രീകരിക്കാൻ ആസൂത്രിതമായ ശ്രമം നടന്നു. നേരത്തെ ജയരാജൻമാരെന്ന് ആക്ഷേപിച്ചവരിപ്പോൾ കുഞ്ഞിരാമൻമാരെയാണ് ലക്ഷ്യമിടുന്നത്. അക്രമം ആവർത്തിക്കാതിരിക്കാനല്ല സി പി എമ്മിനെ ഇല്ലാതാക്കാനാണ് നീക്കം നടന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. 

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. എത് കേസുണ്ടായാലും സി ബി ഐ അന്വേഷണം വേണമന്നാവശ്യം ഉയർത്തുന്നു. സിബിഐയെ ഉപയോഗിച്ച്  സിപിഎമ്മിനെതിരെ കള്ളക്കേസുകൾ എടുത്തിട്ടുണ്ട്. കാസർകോട് ഇരട്ടകൊലപാതകത്തില്‍ ചില മാധ്യമങ്ങൾ സിപിഎമ്മിനെ തകർക്കാൻ ശ്രമിച്ചു. അപവാദ പ്രചാരണങ്ങളില്‍ പാര്‍ട്ടി തളരില്ല. ഇരട്ടക്കൊലപാതകം സിപിഎമ്മിനെതിരെയുള്ള പ്രചാരണമാക്കാനാണ്  യു ഡി എഫ് സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തിയതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. 


 

PREV
click me!

Recommended Stories

5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം
'ഈ നിലപാടാണ് പിണറായിസം, ഞാനൊരു പിണറായി ഫാൻ തന്നെയാണ്'; കാരണങ്ങൾ നിരത്തി സി ഷുക്കൂർ, അടുർ പ്രകാശിന് വിമർശനം