കൊച്ചിയിലെ മാലിന്യ പ്രശ്നംത്തിന് താത്കാലിക പരിഹാരം; മാലിന്യനീക്കം നാളെ മുതൽ പുനരാരംഭിക്കും

By Web TeamFirst Published Mar 1, 2019, 6:05 PM IST
Highlights

 ബ്രഹ്മപുരം മാലിന്യ സംസ്കരണ പാന്‍റിലെ പ്ലാന്റിലെ സൗകര്യവും സുരക്ഷയും വർധിപ്പിക്കാൻ ഉള്ള നടപടികൾ ഉടൻ പൂർത്തിയാക്കും എന്നും കളക്ടർ

കൊച്ചി: നഗരത്തിലെ മാലിന്യ പ്രശ്നത്തിന് താത്കാലിക  പരിഹാരമായി. മാലിന്യനീക്കം നാളെ മുതൽ പുനരാരംഭിക്കും എന്ന് ജില്ലാ  കളക്ടർ വ്യക്തമാക്കി. ബ്രഹ്മപുരം മാലിന്യ സംസ്കരണ പാന്‍റിലെ പ്ലാന്റിലെ സൗകര്യവും സുരക്ഷയും വർധിപ്പിക്കാൻ ഉള്ള നടപടികൾ ഉടൻ പൂർത്തിയാക്കും എന്നും കളക്ടർ വ്യക്തമാക്കി. 

കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെയും സിസിടിവി ക്യാമറകളും സ്ഥാപിക്കും. മാലിന്യം വേർതിരിച്ച് എത്തിക്കുന്നുവെന്ന് ഉറപ്പാക്കും. പൂർണ്ണമായും മറച്ച വാഹനങ്ങളിൽ അല്ലാതെ മാലിന്യം എത്തിച്ചാൽ നഗരസഭകൾക്കെതിരെ കർശന നടപടി എടുക്കും എന്നും കളക്ടര്‍ പറഞ്ഞു. 

അതേസമയം ബ്രഹ്മപുരം  പ്ലാന്റിലെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആവശ്യങ്ങൾ എല്ലാം അംഗീകരിക്കപ്പെട്ടതായി  വടവുകോട് - പുത്തൻകുരിശ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. പ്ലാന്‍റിലെ സുരക്ഷയും  സൗകര്യങ്ങളും കൂട്ടാൻ ഉള്ള നടപടികൾ തുടങ്ങിയതായി ബോധ്യപ്പെട്ടു. ഇനി മാലിന്യം നിറച്ച വണ്ടികൾ എത്തിയാൽ തടയില്ലെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. എന്നാൽ ഇവ അടച്ച വാഹനങ്ങൾ എന്ന് ഉറപ്പു വരുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 

പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ  കാലതാമസം  നേരിട്ടാൽ മാത്രം പ്ലാന്റിനെതിരെ സ്റ്റോപ്പ് മെമോ നൽകുന്ന കാര്യം ആലോചിക്കും എന്നും വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് പി കെ വേലായുധൻ കൂട്ടിച്ചേര്‍ത്തു. 

click me!