റോഡിലല്ലാതെ മലയിൽ പോയി പ്രകടനം നടത്തുമോ? സമരം നടത്തിയാൽ സഹിക്കാൻ പറ്റാത്തവര്‍ നാട്ടിലുണ്ടെന്ന് എവിജയരാഘവന്‍

Published : Jan 01, 2025, 01:39 PM IST
റോഡിലല്ലാതെ മലയിൽ പോയി  പ്രകടനം നടത്തുമോ? സമരം നടത്തിയാൽ  സഹിക്കാൻ പറ്റാത്തവര്‍ നാട്ടിലുണ്ടെന്ന് എവിജയരാഘവന്‍

Synopsis

റോഡിലൂടെ പ്രകടനം നടത്തണ്ട, മലയിൽ കൂടെ നടത്തിക്കോ എന്നതാണ് ചിലരുടെ വാദമെന്ന് പരിഹാസം

മലപ്പുറം: റോഡില്‍ സ്റ്റേജ് കെട്ടി സിപിഎം ഏരിയ സമ്മേളനത്തിന്‍റെ  ഭാഗമായുള്ള പൊതുസമ്മളനം നടത്തിയതിനെ വീണ്ടും ന്യായീകരിച്ച് എ വിജയരാഘവന്‍ രംഗത്ത്.ഒരു സമരം നടത്തിയാൽ അത് സഹിക്കാൻ പറ്റാത്ത ആളുകളുണ്ട് നമ്മുടെ നാട്ടിൽ.റോഡിലൂടെ പ്രകടനം നടത്തണ്ട, മലയിൽ കൂടെ നടത്തിക്കോ എന്നതാണ് ചിലരുടെ വാദം.മലയിൽ പോയി ആരെങ്കിലും പ്രകടനം നടത്തുമോ ?കോടീശ്വരന്മാർ പാർലമെന്‍റ്  കയ്യടക്കിയതോടെ അങ്ങോട്ട് പോകാൻ വയ്യാതെയായി.റോഡിൽ പ്രകടനം നടത്തിയാൽ അത് നടത്തുന്നവരെ പിടിക്കുന്ന അവസ്ഥയാണുള്ളത്.സമരം ചെയ്യാൻ തെരുവെങ്കിലും വിട്ട് തരൂ എന്നാണ് ഞങ്ങൾ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.ഇന്ത്യയിൽ ഇടതു പക്ഷം വേഗതയിൽ വളരേണ്ടിയിരിക്കുന്നു..കേരളത്തിൽ ഒരു ഇടതു പക്ഷ ഗവണ്മെന്‍റ്  ഉണ്ടെന്നത് ഒരു  രാഷ്ട്രീയ സവിശേഷതയാണ്.സ്വാഭാവികമായും വലതുപക്ഷത്തിന്റെ കണ്ണിലെ കരടാകും സർക്കാർ.മാധ്യമങ്ങളെ അദ്ദേഹം  രൂക്ഷമായി വിമർശിച്ചു.പത്താം ക്ലാസ്സ്‌ റിസൾട്ട്‌ പ്രസിദ്ധീകരിച്ചാൽ ഉടൻ മലപ്പുറത്ത് സീറ്റില്ല എന്ന് വാർത്ത വരുംആഗ്രഹിച്ച സ്കൂളിൽ പിണറായി പഠിക്കാൻ സമ്മതിക്കില്ല എന്ന് പറയും..റോഡ് മുഴുവൻ കുണ്ടും കുഴിയാണെന്ന് വാർത്ത നൽകും.കണ്ണില്ലാത്ത ക്യാമറകൾ ആണ് ഇവർക്ക് ഉള്ളതെന്നും എ. വിജയരാഘവൻ പറഞ്ഞു

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി, ഇഡി റെയ്ഡിനിടെയാണ് ആത്മഹത്യ
എംഎസ്എഫിന്റെ തീം സോങ് വിവാദം: ഔദ്യോഗികമായി ഇറക്കിയ പാട്ടിൽ ഇമ്രാൻ ഖാന്റെ ചിത്രമില്ല; നടക്കുന്നത് വ്യാജ പ്രചാരണമെന്ന് എംഎസ്എഫ്