Covid Restriction : കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും വില്ലേജ്, താലൂക് ഓഫീസുകൾ ഞായറാഴ്ചയും തുറക്കും

Published : Jan 29, 2022, 10:41 PM ISTUpdated : Jan 29, 2022, 10:50 PM IST
Covid Restriction : കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും വില്ലേജ്, താലൂക് ഓഫീസുകൾ ഞായറാഴ്ചയും തുറക്കും

Synopsis

 അപേക്ഷകൾ വേഗം നൽകാൻ നിർദേശം നൽകിക്കഴിഞ്ഞു. പ്രത്യേക കാമ്പയിൻ നടത്താൻ ചീഫ് സെക്രെട്ടറി നിർദേശം നൽകിയിരുന്നു.  

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ (Covid Restriction) വില്ലേജ്, താലൂക് ഓഫീസുകൾ ഞായറാഴ്ചയും പ്രവർത്തിക്കും. കൊവിഡ് ധനസഹായ വിതരണം വേഗത്തിലാക്കാൻ ആണ് അവധി ദിവസമായ നാളെയും തുറന്ന് പ്രവർത്തിക്കുന്നത്. ട്രഷറികളും നാളെ തുറന്ന് പ്രവർത്തിക്കും. കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി സർക്കാർ പ്രഖ്യാപിച്ചതിൽ അപേക്ഷ സമർപ്പിക്കാനുള്ളവർ എത്രയും വേഗം വില്ലേജ് ഓഫീസിലെത്തി അപേക്ഷ സമർപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രത്യേക കാമ്പയിൻ നടത്താൻ ചീഫ് സെക്രെട്ടറി നിർദേശം നൽകിയിരുന്നു.  

സംസ്ഥാനത്ത് ഞായർ കർശന നിയന്ത്രണങ്ങൾ 

തീവ്ര കൊവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഞായർ ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. ആൾക്കൂട്ടം കൾശനമായി നിയന്ത്രിക്കും. പൊലീസ് പരിശോധന അർദ്ധരാത്രി വരെ തുടരും. അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ. യാത്ര ചെയ്യുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം. പഴം, പച്ചക്കറി, മത്സ്യം, മാംസം, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കും  രാവിലെ ഏഴ് മുതൽ രാത്രി 9 വരെ പ്രവർത്തിക്കാം. ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും ഇരുന്ന് കഴിക്കാനാകില്ല. പാര്‍സലും ഹോം ഡെലിവറിയും അനുവദിക്കും. ദീര്‍ഘദൂര ബസ്സുകളും ട്രെയിനുകളും ഓടുന്നതിന് നിയന്ത്രണം ബാധകമല്ല.  മൂന്‍കൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ല. മാളുകളും തിയേറ്ററുകളും പ്രവർത്തിക്കില്ല. വിവാഹ, മരണാനന്തരചടങ്ങുകളിൽ 20 പേർക്ക് മാത്രമേ പങ്കെടുക്കാനാവൂ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
മലയാളത്തിന്‍റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര