സഹപ്രവർത്തകനോട് റൂമിലെത്താൻ ആവശ്യപ്പെട്ടു, ആശുപത്രിയിലേക്ക് പോകാനൊരുങ്ങുമ്പോൾ കുഴഞ്ഞു വീണു, വില്ലേജ് ഓഫീസർക്ക് ജീവൻ നഷ്ടമായി

Published : Apr 08, 2026, 06:38 PM IST
Village Officer Collapses and Dies in Malappuram

Synopsis

മലപ്പുറം എളങ്കൂര്‍ വില്ലേജ് ഓഫീസർ കുഴഞ്ഞു വീണ് മരിച്ചു, എരുമേലി ചാത്തന്‍തറ സ്വദേശി കെ കെ രാജുവാണ് മരിച്ചത്

മലപ്പുറം: എളങ്കൂര്‍ വില്ലേജ് ഓഫീസറും പത്തനംതിട്ട എരുമേലി ചാത്തന്‍തറ സ്വദേശിയുമായ കെ കെ രാജു (53) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം. പേലേപ്പുറത്തെ വില്ലേജ് ഓഫീ സിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകനോട് റൂമിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇവരുമായി ആശുപത്രിയിലേക്ക് പോകാന്‍ നില്‍ക്കുന്നതിനിടെയാണ് വില്ലേജ് ഓഫീസർ കുഴഞ്ഞുവീണത്. ഉടനെ എളങ്കൂറിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ എളങ്കൂര്‍ വില്ലേജ് സെക്ടറല്‍ ഓഫീസറായിരുന്നു. തിങ്കളാഴ്ച വില്ലേജിന് കീഴിലെ ബൂത്തുകള്‍ സജ്ജമാക്കുന്നതിനും മറ്റും അഹോരാത്രം പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സതീശൻ എങ്ങനെ നിയമം മാറ്റും?'; മോഡിഫിക്കേഷൻ വാഗ്ദാനത്തിന് ഗണേഷിന്റെ മറുപടി; 'ഇതൊന്നും കോടതി അനുവദിക്കില്ല!'
പാലക്കാടിന് പിന്നാലെ ബേപ്പൂരിലും 'വോട്ടിന് നോട്ട്' വിവാദം! യുഡിഎഫ് പ്രാദേശിക നേതാവിനെതിരെ മുൻ കോൺഗ്രസ് പ്രവർത്തകൻ, നിഷേധിച്ച് കോൺഗ്രസ്