കോടിയേരിയുടെ വാദം തള്ളി പരാതിക്കാരി; 'കോടിയേരിയുടെ ഭാര്യ വിനോദിനി തന്നെ വന്നു കണ്ടു'

Published : Jun 22, 2019, 04:59 PM ISTUpdated : Jun 22, 2019, 06:07 PM IST
കോടിയേരിയുടെ വാദം തള്ളി പരാതിക്കാരി; 'കോടിയേരിയുടെ ഭാര്യ വിനോദിനി തന്നെ വന്നു കണ്ടു'

Synopsis

താനും ബിനോയിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കോടിയേരിയുടെ ഭാര്യയ്ക്ക് എല്ലാം അറിയാം. അവര്‍ പലതവണ താനുമായി സംസാരിച്ചിട്ടുണ്ട്. മുംബൈയില്‍ വന്ന് കോടിയേരിയുടെ ഭാര്യ തന്നെ കണ്ടിട്ടുണ്ടെന്നും പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

മുംബൈ: ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വാദം തള്ളി പരാതിക്കാരി രംഗത്ത്. ബിനോയിയുടെ അമ്മയും കോടിയേരിയുടെ ഭാര്യയുമായ വിനോദിനി തന്നെ കാണാന്‍ മുംബൈയില്‍ വന്നിരുന്നുവെന്ന് അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. 

താനും ബിനോയിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കോടിയേരിയുടെ ഭാര്യയ്ക്ക് എല്ലാം അറിയാം. അവര്‍ പലതവണ താനുമായി സംസാരിച്ചിട്ടുണ്ട്. മുംബൈയില്‍ വന്ന് കോടിയേരിയുടെ ഭാര്യ തന്നെ കണ്ടിട്ടുണ്ടെന്നും പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം കോടിയേരിക്കും അറിയാമെന്നും മറിച്ചുള്ള കോടിയേരിയുടെ വാദം കള്ളമാണെന്നും യുവതി പറയുന്നു.  വാട്സാപ്പിലൂടെയാണ് അവര്‍ ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിച്ചത്. 

ബിനോയിയുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ട് സംസാരിച്ചിരുന്നുവെന്ന് നേരത്തെ യുവതിയുടെ കുടുംബം വെളിപ്പെടുത്തിയിരുന്നു. വിവാഹവാഗ്ദാനം നല്‍കി ബിനോയ് വഞ്ചിച്ചതും ഭീഷണിപ്പെടുത്തിയതും അടക്കമുള്ള കാര്യങ്ങളില്‍ നീതി തേടി പലതവണ കോടിയേരിയെ കണ്ടു. സുഹൃത്തുകളെ കൊണ്ട് സംസാരിപ്പിച്ചു. എന്നിട്ടും സഹായമൊന്നും കിട്ടിയില്ലെന്നും യുവതിയും കുടുംബവും പറയുന്നു. നിങ്ങൾ എന്തു വേണമെങ്കിലും ആയിക്കോളൂ എന്ന നിലപാടാണ് കോടിയേരിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും യുവതിയും കുടുംബവും ആരോപിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട കശ്മീരി കാമുകനെ തേടി യുവതി കൊച്ചിയിലെത്തി, മാതാപിതാക്കളെ ഉപേക്ഷിച്ച് താമസിച്ചു, ഒടുവിൽ എല്ലാം നഷ്ടപ്പെട്ടു
പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി