'രോഗിയെന്നത് സരിതയുടെ നാടകം,മുടി കൊഴിഞ്ഞതല്ല,വെട്ടിയത്',കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമെന്ന് മുന്‍ സഹായി

Published : Nov 28, 2022, 10:34 PM ISTUpdated : Nov 28, 2022, 11:00 PM IST
'രോഗിയെന്നത് സരിതയുടെ നാടകം,മുടി കൊഴിഞ്ഞതല്ല,വെട്ടിയത്',കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമെന്ന് മുന്‍ സഹായി

Synopsis

മുടി കൊഴിഞ്ഞതല്ല, ബാർബർ ഷോപ്പിൽ കൊണ്ടുപോയി താൻ മൊട്ടയടിപ്പിച്ചതാണെന്ന് വിനു കുമാർ പറഞ്ഞു. 

തിരുവനന്തപുരം: സരിതയെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പ്രതിയായ വിനു കുമാർ. സരിത എസ് നായരുടെ മുൻ സഹായിയാണ് വിനു കുമാർ. തൊഴിൽ തട്ടിപ്പ് കേസിൽ  നിന്നും രക്ഷപ്പെടാനാണ് രോഗമെന്ന നാടകം കളിച്ചത്. മുടി കൊഴിഞ്ഞതല്ല, ബാർബർ ഷോപ്പിൽ കൊണ്ടുപോയി താൻ മൊട്ടയടിപ്പിച്ചതാണെന്ന് വിനു കുമാർ പറഞ്ഞു. പല രഹസ്യങ്ങളും തനിക്കറിയാവുന്നത് കൊണ്ടാണ് കേസിൽപ്പെടുത്താൻ ശ്രമിക്കുന്നത്. ന്യൂറോ സംബന്ധമായ അസുഖം മാത്രമാണ് സരിതയ്ക്കുള്ളത്. സോളാർ കേസ് അന്വേഷണം നടക്കുമ്പോള്‍ പ്രതികള്‍ക്ക് വിവരം ചോർത്തി നൽകി പണം വാങ്ങി. തന്‍റെ കയ്യില്‍ തെളിവുകളുണ്ടെന്ന് വിനു കുമാർ പറഞ്ഞു. കുണ്ടറ ബോംബേറ് കേസിലെ ഗൂഡാലോചനയ്ക്ക് പിന്നിലും സരിതയാണെന്നാണ് വിനു കുമാറിന്‍റെ ആരോപണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്