അങ്കമാലി താബോർ സെൻ്റ ജോർജ്ജ് പള്ളിയിൽ ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം

By Web TeamFirst Published Jun 21, 2020, 11:02 AM IST
Highlights

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഇരു വിഭാഗത്തും ആളുകൾ തടിച്ചു കൂടിയത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. അങ്കമാലി പൊലീസ് ഇടപെട്ട് ഓർത്തഡോക്സ് വിഭാഗത്തെ തിരിച്ചയക്കുകയായിരുന്നു. 

അങ്കമാലി: അങ്കമാലി പീച്ചാനിക്കാട് താബോർ സെൻറ് ജോർജ് പള്ളിയിൽ ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം. കുർബാന അർപ്പിക്കാൻ  കോടതി അനുമതി ലഭിച്ചതിന് പിന്നാലെ പള്ളിയിലെത്തിയ  ഓർത്ത‍ഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഇരു വിഭാഗത്തും ആളുകൾ തടിച്ചു കൂടിയത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. അങ്കമാലി പൊലീസ് ഇടപെട്ട് ഓർത്തഡോക്സ് വിഭാഗത്തെ തിരിച്ചയക്കുകയായിരുന്നു. 

നേരത്തെ സുപ്രീംകോടതി വിധിയിൽ വ്യക്തത ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം കഴിഞ്ഞ ദിവസം ഹർജി നൽകിയിരുന്നു. എന്നാൽ നിരന്തരം ഹർജികളുമായി കോടതിയിൽ എത്തിയാൽ കോടതീയലക്ഷ്യത്തിന് കേസെടുക്കുമെന്ന് താക്കീത് ചെയ്ത് യാക്കോബായയുടെ ഹർജി കോടതി തള്ളുകയായിരുന്നു. 

മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികൾ 1934-ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന് എന്നായിരുന്നു 2017-ലെ സുപ്രീം കോടതി വിധി. 1913-ലെ ഉടമ്പടിയോ 2002–ലെ ഭരണഘടനയോ അംഗീകരിക്കാനാവില്ലെന്നും കോടതി 2017 ലെ വിധിയിൽ വ്യക്തമാക്കിയിരുന്നു. ഈ
വിധിയിൽ 7 കാര്യങ്ങളിൽ വ്യക്തത തേടി ആണ് യാക്കോബായ സഭ സുപ്രീം കോടതിയെ സമീപിച്ചത്.

click me!