വിഷു-ഈസ്റ്റർ അവധിക്ക് എങ്ങനെ നാട്ടിലെത്തുമെന്ന് ആശങ്ക വേണ്ട; അന്തർ സംസ്ഥാന സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി

Published : Mar 27, 2025, 11:10 AM ISTUpdated : Mar 27, 2025, 11:15 AM IST
വിഷു-ഈസ്റ്റർ അവധിക്ക് എങ്ങനെ നാട്ടിലെത്തുമെന്ന് ആശങ്ക വേണ്ട; അന്തർ സംസ്ഥാന സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി

Synopsis

വിഷു - ഈസ്റ്റർ കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം: വിഷു - ഈസ്റ്റർ അവധി ദിവസങ്ങളോട് അനുബന്ധിച്ച് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി.  
ഏപ്രിൽ 9-ാം തിയ്യതി മുതൽ 21-ാം തിയ്യതി വരെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക അധിക സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. 

കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും  സർവീസുകളുണ്ടാകും. നിലവിലുള്ള സർവീസുകൾക്ക് പുറമെയാണ് അധിക സർവീസുകളെന്നും കെഎസ്ആർടിസി അറിയിച്ചു.

ഏപ്രിൽ 9 മുതൽ 21 വരെ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള  അധിക സർവ്വീസുകൾ

1) 19.45 ബെംഗളൂരു - കോഴിക്കോട്  സൂപ്പർഫാസ്റ്റ് (കുട്ട മാനന്തവാടി വഴി)
2) 20.15 ബെംഗളൂരു - കോഴിക്കോട് സൂപ്പർഫാസ്റ്റ് (കുട്ട മാനന്തവാടി വഴി)
3) 20.50 ബെംഗളൂരു - കോഴിക്കോട് സൂപ്പർഫാസ്റ്റ് (കുട്ട, മാനന്തവാടി വഴി)
4) 19.15 ബെംഗളൂരു - തൃശ്ശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
5) 17.30 ബെംഗളൂരു - എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
6) 18.30 ബെംഗളൂരു - എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
7) 18.10 ബെംഗളൂരു- കോട്ടയം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
8) 20. 30 ബെംഗളൂരു - കണ്ണൂർ (ഇരിട്ടി, മട്ടന്നൂർ വഴി)
09) 21.45 ബെംഗളൂരു - കണ്ണൂർ (ഇരിട്ടി, മട്ടന്നൂർ വഴി)
10) 19:30  ബെംഗളൂരു - തിരുവനന്തപുരം ( നാഗർകോവിൽ വഴി)
11)19.30 ചെന്നൈ - എറണാകുളം ( സേലം, കോയമ്പത്തൂർ വഴി )
12) 18.45 ബെംഗളൂരു - അടൂർ) (സേലം, കോയമ്പത്തൂർ വഴി) 
13) 19.10- ബെംഗളൂരു - കൊട്ടാരക്കര (സേലം, കോയമ്പത്തൂർ) 
14) 18.00 ബെംഗളൂരു - പുനലൂർ (സേലം, കോയമ്പത്തൂർ) 
15) 18:20 ബെംഗളൂരു - കൊല്ലം (സേലം, കോയമ്പത്തൂർ) 
16) 19:10 ബെംഗളൂരു - ചേർത്തല (സേലം, കോയമ്പത്തൂർ) 
17) 19:00 ബെംഗളൂരു - ഹരിപ്പാട് (സേലം, കോയമ്പത്തൂർ) 

ഏപ്രിൽ 7 മുതൽ 14  വരെ കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള അധിക സർവ്വീസുകൾ

1. 20.45 കോഴിക്കോട് - ബെംഗളൂരു (മാനന്തവാടി, കുട്ട വഴി)
2. 21.15 കോഴിക്കോട് - ബെംഗളൂരു (മാനന്തവാടി, കുട്ട വഴി)
3. 21.45 കോഴിക്കോട് - ബെംഗളൂരു (മാനന്തവാടി, കുട്ട വഴി)
4. 19.45 തൃശ്ശൂർ - ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
5. 17.30 എറണാകുളം - ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
6.18.30 എറണാകുളം - ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
7. 18.10 കോട്ടയം - ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി)
8. 20.10 കണ്ണൂർ - ബെംഗളൂരു (മട്ടന്നൂർ, ഇരിട്ടി വഴി)
9. 21.40 കണ്ണൂർ - ബെംഗളൂരു - (ഇരിട്ടി, കൂട്ടുപുഴ വഴി)
10. 18.00 തിരുവനന്തപുരം-ബെംഗളൂരു- (നാഗർകോവിൽ, മധുര വഴി)
11.19.30 എറണാകുളം ചെന്നൈ - (കോയമ്പത്തൂർ, സേലം വഴി )
12. 16.20 അടൂർ - ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
13.17.20 കൊട്ടാരക്കര - ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി)
14. 17.30 പുനലൂർ - ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി)
15. 18.00 കൊല്ലം - ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
16. 18.30 ഹരിപ്പാട് - ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
17. 19.00 ചേർത്തല - ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )

യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്ന് കെഎസ്ആർടിസി അറിയിച്ചു. ടിക്കറ്റുകൾ www.onlineksrtcswift.com എന്ന  വെബ്സൈറ്റ് വഴിയും  ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്നതാണെന്ന് കെഎസ്ആർടിസി അറിയിച്ചു. 

ഗവിയും അടവിയും പരുന്തുംപാറയും കണ്ടാലോ? അടിപൊളി ബഡ്ജറ്റ് ട്രിപ്പുമായി കെഎസ്ആർടിസി, ബുക്ക് ചെയ്യാൻ വൈകരുതേ
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സർക്കാർ നൽകിയ കോടികളുടെ വായ്‌പയും പലിശയും ഇനി തിരിച്ചടക്കേണ്ട; തീരുമാനം മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിൽ; യുഎൻഐഎൽഇസിയുടെ കടം ഓഹരിയാക്കി മാറ്റും
ഇസ്രയേൽ-ഇറാൻ യുദ്ധം മുറുകുന്നു; കടുത്ത മുന്നറിയിപ്പുമായി ഇറാൻ; 'ഇതുവരെ പ്രയോഗിച്ചത് പഴയ ശേഖരം, കുഞ്ഞുങ്ങളെ കൊന്നതിന് മറുപടി നൽകും'