വിഷു ഫലം: മോദി സര്‍ക്കാര്‍ തുടരുമോ?, ഭീകരാക്രമണ സാധ്യത, കേരളത്തിൽ വെള്ളപ്പൊക്കം, വമ്പൻ ജ്യോതിഷ പ്രവചനങ്ങൾ

Published : Apr 12, 2023, 03:57 PM IST
 വിഷു ഫലം: മോദി സര്‍ക്കാര്‍ തുടരുമോ?, ഭീകരാക്രമണ സാധ്യത, കേരളത്തിൽ വെള്ളപ്പൊക്കം, വമ്പൻ ജ്യോതിഷ പ്രവചനങ്ങൾ

Synopsis

വമ്പൻ പ്രവചനങ്ങളുമായി പണിക്കർ സർവ്വീസ് സൊസൈറ്റി കണിയാർ ട്രസ്റ്റ് വിഷു ഫലം  

കോഴിക്കോട്: കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാറിന് തുടർ ഭരണം ഉണ്ടാകുമെന്ന് വിഷു ഫല പ്രവചനം. പുരാതന ജ്യോതിശാസ്ത്രത്തെ അടിസ്ഥാനമാക്കി ഗോളങ്ങളെ പരസ്പരം ഗണിച്ച് രേഖപ്പെടുത്തിയ ചൈത്രമാസ ആരംഭമായ വിഷു ഫലത്തിലാണ് മോദി സർക്കാറിന്റെ തുടർ ഭരണ സാധ്യതയെ കുറിച്ച് പണിക്കർ സർവ്വീസ് സൊസൈറ്റി കണിയാർ ട്രസ്റ്റ് പ്രവചനം നടത്തിയത്.

രാഷ്ടീയ പാർട്ടികൾ രൂപീകരിച്ച ദിവസത്തെ നക്ഷത്രം ഗണിച്ചാണ് ബിജെപിയുടെ തുടർ ഭരണ സാധ്യത കാണുന്നതെന്ന് ജ്യോതിഷികൾ കോഴിക്കോട് പ്രസ് ക്ലബിൽ വാർത്താ സമ്മേളന ത്തിൽ വ്യക്തമാക്കി. വിഷു ദിനമായ ഏപ്രിൽ 15 -ന് മേടം ഒന്നിന്  പുലർച്ചെ 4.32 നും 5.45 നും ഇടയിലാണ് കണി കാണാൻ ഉചിതമായ സമയം. മീനം 31-ന്  വെള്ളിയാഴ്ച പകൽ രണ്ട് മണി. 56 മിനിറ്റ് സമയം തിരുവോണ നക്ഷത്രം കൃഷ്ണ പക്ഷത്തിൽ നവമി തിഥിയും കൂടിയ സമയം മേട മാസ സംക്രമമാകയാൽ നാല് പറ സാമാന്യ വർഷവും വരൾച്ചയും ഭൂകമ്പത്തിനും കാറ്റിനും മണ്ണിടിച്ചിലിനും കാരണമാകും. 

അയൽ രാജ്യങ്ങളിൽ നിന്നും ഭീകരാക്രമണങ്ങൾ നടത്തി വർഗീയ കലാപങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ കേന്ദ്ര സർക്കാർ മുൻ കരുതലെടുക്കണം. വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യം വർദ്ധിക്കുക രാജ്യത്തിന് നേട്ടം ഉണ്ടാക്കും. അതേസമയം വടക്ക് കിഴക്കൻ രാജ്യങ്ങളുമായി യുദ്ധം ഉണ്ടാകാനുള്ള സാധ്യതയും കാണുന്നതായി പ്രവചനത്തിൽ പറയുന്നു.

കേരളത്തിൽ വെള്ളപ്പൊക്കത്തിനും മലയോര മേഖലയിൽ മണ്ണിടിച്ചിലിനും സാധ്യത ഏറെയാണ്. ഈ മേഖലകളിൽ പതിവിൽ കൂടുതൽ സുരക്ഷ വർദ്ധിപ്പിക്കേണ്ടതാണ്. സംസ്ഥാനത്തെ കാർഷിക അഭിവൃദ്ധിയ്ക്ക് ഉണ്ടാകുന്ന വർഷം കൂടിയാണിത്. ഗുരുവായൂർ ക്ഷേത്രത്തിലെ തുടർച്ചയായുള്ള ആനചരിയൽ, തിടപള്ളിയിലെ അഗ്നിബാധയും കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതിലും നിശ്ചയിക്കപ്പെട്ട ദേവപ്രശ്ന കർത്താവിന്റ നിര്യാണവും ദുർ നിമിത്തമായാണ് കാണിക്കുന്നത്.

ഗുരുവായൂരിൽ വിവാഹം വൈകുന്നേരം നടത്താമെന്ന തീരുമാനം പുന: പരിശോധിക്കണമെന്ന് പണിക്കർ സർവീസ് സൊസൈറ്റിയും ജ്യോതിഷ സഭയും സംയുക്തമായി  ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. പണിക്കർ സർവീസ് സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനം മെയ് 20 ,21 തീയതികളിൽ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടത്താൻ തീരുമാനിച്ചതായും സംഘാടകർ അറിയിച്ചു.

Also read: Vishu 2023 : വിഷുസദ്യയ്ക്ക് തയ്യാറാക്കാം സ്പെഷ്യൽ ആപ്പിൾ പച്ചടി ; റെസിപ്പി

വാർത്താ സമ്മേളനത്തിൽ പണിക്കർ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ബേപ്പൂർ ടി കെ മുരളീധര പണിക്കർ, വൈസ് ചെയർമാൻ ചെലവൂർ ഹരിദാസൻ പണിക്കർ, ജ്യോതിഷ സഭാ ചെയർമാൻ വിജീഷ് പണിക്കർ, സെക്രട്ടറി മൂലയിൽ മനോജ് പണിക്കർ, ട്രഷറർ വത്സരാജ് പണിക്കർ തിക്കോടി എന്നിവർ പങ്കെടുത്തു.

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും