വിഴിഞ്ഞത്തിന് ആശ്വാസം: കല്ലും മണലും കൊണ്ടുവരാം; തമിഴ്നാട് സർക്കാരിന്റെ നിയന്ത്രണത്തിന് ഹൈക്കോടതി സ്റ്റേ

Published : Aug 01, 2023, 07:01 PM IST
വിഴിഞ്ഞത്തിന് ആശ്വാസം: കല്ലും മണലും കൊണ്ടുവരാം; തമിഴ്നാട് സർക്കാരിന്റെ നിയന്ത്രണത്തിന് ഹൈക്കോടതി സ്റ്റേ

Synopsis

 സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി തമിഴ്നാട് സർക്കാരുമായി വിഷയത്തിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് തടസമാകും വിധം തമിഴ്നാട്ടിൽ നിന്ന് കല്ലും മണലും കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് ഏർപ്പെടുത്തിയ ഉത്തരവ് സ്റ്റേ ചെയ്തു. തമിഴ്നാട് സംസ്ഥാന സർക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത്. കല്ലും മണലും കൊണ്ടുവരുന്നതിന് 10 ചക്രത്തിന് മുകളിലുള്ള ലോറികൾ ഉപയോഗിക്കരുതെന്നും, 28,000 കിലോയ്ക്ക് മുകളിൽ ഭാരം ലോറിയിൽ കയറ്റരുതെന്നുമായിരുന്നു സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം.

ഇതാണ് മദ്രാസ് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തത്. കല്ല് കിട്ടാത്തത് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ സാരമായി ബാധിച്ചിരുന്നു. വിഷയം ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ ചർച്ചയായിരുന്നു. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി തമിഴ്നാട് സർക്കാരുമായി വിഷയത്തിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി