'വിഴിഞ്ഞത് ഒരു രൂപ പോലും കേന്ദ്രം ഇതുവരെ നിർമ്മാണത്തിന് മുടക്കിയിട്ടില്ല'; വിവേചനമെന്ന് മന്ത്രി വാസവൻ

Published : Dec 09, 2024, 10:35 AM IST
'വിഴിഞ്ഞത് ഒരു രൂപ പോലും കേന്ദ്രം ഇതുവരെ നിർമ്മാണത്തിന് മുടക്കിയിട്ടില്ല'; വിവേചനമെന്ന് മന്ത്രി വാസവൻ

Synopsis

വിഴിഞ്ഞം വിജിഎഫ് ഫണ്ട് പ്രശ്നത്തിൽ കേന്ദ്ര സ‍ർക്കാർ സംസ്ഥാനത്തോട് വിവേചനം കാട്ടുന്നുവെന്ന് മന്ത്രി വാസവൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്രം വിവേചനപരമായ സമീപനം സ്വീകരിക്കുന്നുവെന്ന് മന്ത്രി വി എൻ വാസവൻ. വിഴിഞ്ഞം വിജിഎഫ് ഫണ്ടുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ വിമർശനം. സംസ്ഥാനത്തിന് അർഹതപ്പെട്ടത് കേന്ദ്രം തരുന്നില്ല. കേന്ദ്രസർക്കാരിൻ്റെ സമീപനം വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിങിനെ ബാധിക്കില്ല. ഒരു രൂപപോലും ഇതുവരെ നിർമാണത്തിന് കേന്ദ്രം മുടക്കിയിട്ടില്ല. അതേസമയം തുത്തുക്കുടി പദ്ധതിയ്ക്ക് കേന്ദ്രം  ഗ്രാൻ്റ് നൽകുന്നുണ്ട്. കസ്റ്റംസ് ഡ്യൂട്ടി, ജിഎസ്‌ടി ഇനങ്ങളിൽ ലഭിക്കുന്ന വരുമാനത്തെ സംബന്ധിച്ച് കേന്ദ്ര സർക്കാർ മറച്ചു പിടിക്കുകയാണ്. വയനാടിനോടുള്ള കേന്ദ്ര  വിവേചനം ചർച്ചയാകുമ്പോഴാണ് വിഴിഞ്ഞം വിജിഎഫ് വിഷയത്തിലെ പ്രശ്നമെന്നും മന്ത്രി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം