വിഴിഞ്ഞം തുറമുഖം കേരളത്തിന്‍റെ വ്യവസായ-വ്യാപാര മേഖലകളിൽ മുന്നേറ്റം ഉറപ്പാക്കും: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

Published : Aug 18, 2026, 06:23 PM IST
Vd satheesan pk kunhalikutty

Synopsis

വിഴിഞ്ഞം തുറമുഖത്തെ സമ്പൂർണ എക്‌സിം പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇത് കേരളത്തിൻ്റെ വ്യവസായ-വ്യാപാര മേഖലകളിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നും, കേരളത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ലോക വിപണികളിലേക്ക് നേരിട്ടുള്ള പ്രവേശനം സാധ്യമാക്കുമെന്നും വ്യവസായ മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ സമ്പൂർണ എക്‌സിം പ്രവർത്തനങ്ങൾ കേരളത്തിന്‍റെ വ്യവസായ-വ്യാപാര മേഖലകളിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തെ സമ്പൂർണ എക്‌സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന പ്രവർത്തനത്തിനാണ് ഇന്ന് മുഖ്യമന്ത്രി തുടക്കമിട്ടത്.

വിഴിഞ്ഞം തുറമുഖത്തെ കയറ്റിറക്കുമതി പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള പുതിയ വ്യാപാര സാധ്യതകൾ സാധാരണക്കാരുടെ ജീവിതത്തിൽ അനുകൂലമായ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിലൂടെ കേരളത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നേരിട്ട് കയറ്റുമതി ചെയ്യാനാകും. ഇതുവരെ നേരിട്ട് എത്തിക്കാൻ കഴിയാതിരുന്ന വിപണികളിലേക്കും കേരളത്തിന്റെ കയർ, കറ്റാർവാഴ തുടങ്ങിയ ഉത്പ്പന്നങ്ങൾ എത്തിക്കാനാകും.

സ്വപ്ന പദ്ധതിയായ മിഷൻ സമുദ്രയിലൂടെ സംസ്ഥാനത്തെ തുറമുഖ നഗരമാക്കി മാറ്റാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ലോജിസ്റ്റിക്‌സ് പാർക്കുകളും അനുബന്ധ സ്ഥാപനങ്ങളും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ദുബായ് തുറമുഖം യുഎഇ യ്ക്ക് നൽകിയ വലിയ സംഭാവനകൾ പോലെ വിഴിഞ്ഞം തുറമുഖം കേരള വികസനത്തിന്റെ പ്രധാന കവാടമായി മാറുമെന്നും അതിലൂടെ ലോകവിപണിയിൽ കേരളത്തിന്റെ ഉത്പ്പന്നങ്ങൾക്ക് കൂടുതൽ അവസരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗവർണർ പങ്കെടുത്ത പരിപാടിയിൽ മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം; 'വിദ്യാർഥികൾ പാറ്റകളല്ല സിംഹങ്ങൾ'; സദസിൽ തണുത്ത പ്രതികരണം
മുളവുകാട് പൊലീസ് സ്റ്റേഷനിൽ പതിവായി ഭക്ഷണം തേടിയെത്തിയ യുവാവ് ഉന്നത ബിരുദധാരി; നാല് വർഷം മുൻപ് കാണാതായ യുവാവിന് രക്ഷകരായി കൊച്ചി സിറ്റി പോലീസ്