വിഴിഞ്ഞം ഓഹരി കൈമാറ്റം: 'സതീശൻ സെബിയുമായി ചർച്ച നടത്തി' മുഖ്യമന്ത്രിക്കെതിരെ കെ.എൻ ബാലഗോപാൽ

Published : Jul 09, 2026, 02:40 PM IST
KN Balagopal

Synopsis

വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സെബിയുമായി ചർച്ച നടത്തിയിരുന്നുവെന്നും, അങ്ങിനെയാണ് സെബിയുടെ അനുമതി വേഗത്തിലായതെന്നും ബാലഗോപാൽ  ചൂണ്ടിക്കാട്ടി.

കാസർകോട്: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ രംഗത്ത്. വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സെബിയുമായി ചർച്ച നടത്തിയിരുന്നുവെന്നും, അങ്ങിനെയാണ് സെബിയുടെ അനുമതി വേഗത്തിലായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാസർകോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി.ഡി സതീശൻ സർക്കാർ അധികാരത്തിൽ വന്നാൽ യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെ തന്നെ അനുവാദം തങ്ങൾക്ക് ലഭിക്കുമെന്ന ഉറപ്പ് കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ബാലഗോപാൽ ആരോപിച്ചു. വിവാദത്തിൽ വി.ഡി സതീശൻ നൽകിയ വിശദീകരണം സ്വന്തം പാർട്ടിക്കാരെപ്പോലും ബോധ്യപ്പെടുത്താൻ ആയിട്ടില്ല. കേരളം ഗുജറാത്തല്ലെന്ന് കെ.സി വേണുഗോപാലിന് വരെ പറയേണ്ടി വന്നത് ഇതിന്റെ തെളിവാണ്.വിഷയത്തിൽ തങ്ങൾക്കൊന്നും അറിയില്ല എന്ന് ആവർത്തിക്കാനുള്ള സമയം സർക്കാരിന് കഴിഞ്ഞുപോയെന്നും, ഇനിയും ഇതേ നിലപാട് തുടർന്നാൽ ജനങ്ങൾ തിരിച്ചു ചോദിക്കുമെന്നും ബാലഗോപാൽ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം, ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തെന്ന് നടൻ ദേവൻ
തലസ്ഥാനം ദീപപ്രഭയില്‍, നഗരം ഉത്സവ ലഹരിയിലായി, ഭക്ഷ്യമേളയ്ക്കും തുടക്കം; ഓണം ടൂറിസം വാരാഘോഷത്തിന് നാളെ മുഖ്യമന്ത്രി തിരി തെളിയിക്കും