പാലാരിവട്ടം പാലം അഴിമതി: വികെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് ചോദ്യം ചെയ്യും

Published : Dec 28, 2020, 07:48 AM IST
പാലാരിവട്ടം പാലം അഴിമതി: വികെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് ചോദ്യം ചെയ്യും

Synopsis

രാവിലെയും വൈകിട്ടുമായി മൂന്ന് മണിക്കൂര്‍ വീതം ചോദ്യം ചെയ്യാനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുമതി നല്‍കിട്ടുള്ളത്.  

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ എത്തിയാണ് ചോദ്യം ചെയ്യുക. രാവിലെയും വൈകിട്ടുമായി മൂന്ന് മണിക്കൂര്‍ വീതം ചോദ്യം ചെയ്യാനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുമതി നല്‍കിട്ടുള്ളത്. ആരോഗ്യ സ്ഥിതി മെച്ചമായാല്‍ ഇബ്രാഹിം കുഞ്ഞിനെ ജയിലിലേക്ക് മാറ്റാന്‍ ജാമ്യഹര്‍ജി തള്ളികൊണ്ട് ഹെക്കോടതിയും ഉത്തരവിട്ടിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിതീവ്ര ന്യൂന മർദ്ദം വരുന്നു; നാളെയും മറ്റന്നാളും വയനാടും മലപ്പുറവുമടക്കം 5 ജില്ലകളിൽ മഴ സാധ്യതയെന്ന് പ്രവചനം
ആദ്യം മദ്യവിരുദ്ധ സമിതികളുമായി കൂടിക്കാഴ്ച്ച; സംസ്ഥാനത്ത് മദ്യനയമുണ്ടാക്കാനുള്ള ചര്‍ച്ച തുടങ്ങി സര്‍ക്കാര്‍