സംസ്ഥാനത്ത് മദ്യനയമുണ്ടാക്കാനുള്ള ചര്‍ച്ച തുടങ്ങി സര്‍ക്കാര്‍. ആദ്യ ദിവസം മദ്യവിരുദ്ധ സമിതികളുമായാണ് ചര്‍ച്ച നടത്തുന്നത്. എക്സൈസ് മന്ത്രി എം ലിജുവാണ് ചര്‍ച്ച നടത്തുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയമുണ്ടാക്കാനുള്ള ചര്‍ച്ച തുടങ്ങി സര്‍ക്കാര്‍. ആദ്യ ദിവസം മദ്യവിരുദ്ധ സമിതികളുമായാണ് ചര്‍ച്ച നടത്തുന്നത്. എക്സൈസ് മന്ത്രി എം ലിജുവാണ് ചര്‍ച്ച നടത്തുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള നയത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കെസിബിസി കമ്മീഷൻ, ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ്, ഗാന്ധി സ്മാരക നിധി, എംഇഎസ് തുടങ്ങിയ സംഘടനകളെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. വെള്ളിയാഴ്ച ബാര്‍ തൊഴിലാളികളുമായും തിങ്കളാഴ്ച മുന്‍ മന്ത്രിമാരുമായും ചര്‍ച്ച നടത്തും. പൊതുജനങ്ങള്‍ക്കും ഇമെയിൽ എക്സൈസ് മന്ത്രിയെ അഭിപ്രായം അറിയിക്കാം. വീര്യം കുറഞ്ഞ മദ്യം വിൽക്കണോയെന്ന് യുഡിഎഫ് തീരുമാനിക്കും.



