കേരളത്തിലെ അപൂർവ ചരിത്രം ആവർത്തിച്ചു, ഒരു വീട്ടിൽ എംപിയും എംഎൽഎയും! വികെ ശ്രീകണ്ഠൻ എംപി, കെഎ തുളസി എംഎൽഎ

Published : May 04, 2026, 03:38 PM IST
VK Sreekandan and KA Thulasi

Synopsis

ഒരു വീട്ടിൽ നിന്ന് ഒരേ സമയം എംപിയും എംഎൽഎയും ഉണ്ടാകുന്ന കേരള രാഷ്ട്രീയത്തിലെ അപൂർവ ചരിത്രമാണ് കോങ്ങാട് മണ്ഡലത്തിലെ തുളസിയുടെ വിജയം. കരുണാകരനും മുരളിധരനും കെഎം മാണിക്കും ജോസ് മാണിക്കും ശേഷമാണ് തുളസിയും ശ്രീകണ്ഠനും ആ ചരിത്രത്തിലേക്ക് എത്തുന്നത്

പാലക്കാട്: ഒരു വീട്ടിൽ നിന്ന് എം പിയും എം എൽ എയും എന്ന കേരള രാഷ്ട്രീയത്തിലെ ഒരു അപൂർവതയാണ് ഈ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ല സാക്ഷ്യം വഹിച്ചത്. പാലക്കാട് എം പിയായി വി കെ ശ്രീകണ്ഠൻ പാർലമെന്‍റിലേക്ക് പോകുമ്പോൾ, ഭാര്യയും കോൺഗ്രസ് നേതാവുമായ കെ എ തുളസി ഇനി മുതൽ നിയമസഭയിലേക്ക് യാത്രയാകും. കോങ്ങാട് മണ്ഡലത്തിലാണ് തുളസി കോൺഗ്രസ് കൊടി പാറിച്ചത്. സിറ്റിംഗ് എം എൽ എയും സി പി എം നേതാവുമായ കെ ശാന്തകുമാരിയെയാണ് തുളസി അട്ടിമറിച്ചത്. പരമ്പരാഗതമായി ഇടതുകോട്ട എന്ന നിലയിൽ പ്രശസ്തമായ കോങ്ങാട് 3651 വോട്ടുകൾക്കാണ് യു ഡി എഫിന് വേണ്ടി തുളസി പിടിച്ചെടുത്തത്. ശാന്തകുമാരി 59028 വോട്ടുകൾ നേടിയപ്പോൾ തുളസി 62734 വോട്ടുകൾ നേടിയാണ് വിജയം കുറിച്ചത്. എൻ ഡി എ സ്ഥാനാർഥിയായ രേണു സുരേഷ് 24925 വോട്ടുകളാണ് നേടിയത്.

ചരിത്രത്തിൽ കരുണാകരനും മാണിയും മുന്നിൽ

മുൻ മുഖ്യമന്ത്രി കെ കരുണാകരനും മകൻ കെ മുരളീധരനും മുൻ ധനമന്ത്രി കെ എം മാണിയും മകൻ ജോസ് കെ മാണിയും ഒരു വീട്ടിൽ നിന്ന് ഒരേ സമയത്ത് എം എൽ എയും എം പിയുമായി ജയിച്ചിട്ടുണ്ട്. 1991 ൽ ജയിച്ച കരുണാകരൻ സംസ്ഥാന മുഖ്യമന്ത്രിയായപ്പോൾ മകൻ കോഴിക്കോട് നിന്നാണ് പാർലമെന്‍റിലെത്തിയത്. 1965 മുതൽ കെ എം മാണി നിയമസഭയിലേക്ക് പോയിരുന്നപ്പോൾ 2009 മുതൽ 2019 വരെ മകൻ കോട്ടയത്തെ എം പിയായിരുന്നു. ഒരേ സമയത്ത് ഒരു കുടുംബത്തിൽ നിന്ന് എം എൽ മാരായിരുന്ന ചിലരും കേരളത്തിലുണ്ട്. 2001 ൽ ആർ ബാലകൃഷ്ണപിള്ള കൊട്ടാരക്കര എം എൽ എ ആയും മകൻ കെ ബി ഗണേഷ് കുമാർ പത്തനാപുരം എം എൽ എ ആയും നിയമസഭയിലെത്തിയിട്ടുണ്ട്. ആദ്യ നിയമസഭയിലെത്തിയ ടി വി തോമസും ആർ ഗൗരിയമ്മയുമാണ് ഇക്കാര്യത്തിൽ കേരള ചരിത്രത്തിലെ ആദ്യ മാതൃക. അന്ന് മന്ത്രിമാരായിരുന്ന ഇവർ 1967 ലെ രണ്ടാം ഇ എം എസ് മന്ത്രിസഭയിലും ഇരുവരും അംഗമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പത്തു കൊല്ലത്തെ ഇടതുഭരണം ജനങ്ങൾ മടുത്തു; ഇന്നുമുതൽ നേമത്തെ ജനങ്ങളുടെ സേവകനാണ്', എല്ലാ പ്രശ്നത്തിനും ഒപ്പം ഉണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖർ
വൈപ്പിൻ നിയമസഭാമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മണിക്ക് മിന്നും ജയം