രാജീവ് ചന്ദ്രശേഖറിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി ശബരിനാഥൻ; നേമത്തെ ഫലം റദ്ദാക്കണമെന്നാവശ്യം, വരുമാനം മറച്ചുവെച്ചെന്ന് ഹർജി

Published : Jul 31, 2026, 04:10 PM ISTUpdated : Jul 31, 2026, 04:14 PM IST
rajeev chandrasekhar and sabareenath

Synopsis

കഴക്കൂട്ടത്തെ വി മുരളീധരന്‍റെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കടകംപള്ളി സുരേന്ദ്രനും കോടതിയിൽ എത്തി. വ്യക്തിപരമായ ആക്ഷേപങ്ങൾ തനിക്കെതിരെ ഉന്നയിച്ചാണ് വി മുരളീധരൻ വിജയിച്ചതെന്നാണ് ഹ‍ർജിയിൽ പറയുന്നത്.

തിരുവനന്തപുരം: സ്വത്തുവിവരം തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് മറച്ചുവെച്ച് സത്യവാങ്മൂലം നൽകിയ നേമം എംഎൽഎ രാജീവ് ചന്ദ്രശേഖറിന്‍റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി ശബരീനാഥൻ ഹൈക്കോടതിയിൽ. ബംഗലുരുവിലെ 200 കോടിയുടെ ആസ്തി വിവരം സത്യവാങ്മൂലത്തിൽ ചേർത്തില്ല. 3 ഇടങ്ങളിലെ സ്ഥാവര വസ്തുക്കളുടെ വിവരം മനപൂർവ്വം മറച്ചുവെച്ചത് ചട്ടലംഘനമാണെന്നും അയോഗ്യനാക്കണമെന്നും തെരഞ്ഞെടുപ്പ് ഹർ‍ജിയിൽ ആവശ്യപ്പെടുന്നു. 

പത്രികാ സമർപ്പണ സമയത്ത് ഇക്കാര്യം വരണാധികാരിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ തെരഞ്ഞെടുപ്പ് കേസ് നൽകാനാണ് നിർദ്ദേശിച്ചതെന്നും ശബരീനാഥ് ഹർജിയിൽ പറയുന്നു. കഴക്കൂട്ടത്തെ വി മുരളീധരന്‍റെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കടകംപള്ളി സുരേന്ദ്രനും കോടതിയിൽ എത്തി. വ്യക്തിപരമായ ആക്ഷേപങ്ങൾ തനിക്കെതിരെ ഉന്നയിച്ചാണ് വി മുരളീധരൻ വിജയിച്ചതെന്നാണ് ഹ‍ർജിയിൽ പറയുന്നത്. തെരഞ്ഞെടുപ്പ് ഹ‍ർജികൾ നിയമപരമായി നിലനിൽക്കുമോ എന്നാണ് ആദ്യം ഹൈക്കോടതി പരിഗണിക്കുക.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കള്ളൻ വിജയൻ' വിവാദം: കടുത്ത നടപടിക്കൊരുങ്ങി ദേശാഭിമാനി, രാജിയോ അവധിയോ എടുക്കാന്‍ കെ ആർ അജയന് നിർദേശം
പിഎം ശ്രീയിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല, ഉപസമിതി റിപ്പോർട്ടിന് ശേഷം തീരുമാനിക്കും; ഡിജിറ്റൽ സർവേ നിർത്തിവെക്കില്ലെന്ന് റവന്യൂ മന്ത്രി അനിൽ കുമാർ